കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് പ്രഖ്യാപിച്ച് ഡബ്ല്യു.സി.സി. നടിയെ ആക്രമിച്ച കേസില്‍സാക്ഷികളുടെ കൂറ് മാറ്റത്തിന് പിന്നാലെയാണ് ‘അവള്‍ക്കൊപ്പം’ എന്ന ഹാഷ് ടാഗുമായി ഡബ്ല്യു.സി.സിയും രംഗത്ത് എത്തിയത്.
ഡബ്ല്യു.സി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ ‘അവള്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗിനൊപ്പം മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ വാക്കുകള്‍ക്കൊപ്പമായിരുന്നു ഡബ്ല്യു.സി.സിയുടെ പോസ്റ്റ്.
ഏവിടെയുള്ള അനീതിയും എല്ലായിടത്തും നീതിക്ക് ഭീഷണിയാണ് എന്ന വാക്കുകളാണ് സംഘടന ഉദ്ധരിച്ചത്.
നേരത്തെ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, രേവതി, ആഷിഖ് അബു,പാര്‍വതി തുടങ്ങി നിരവധി പേര്‍ സാക്ഷികളുടെ മൊഴിമാറ്റത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം കേസില്‍ നിന്ന് സാക്ഷികളായ സിദ്ദിഖും ഭാമയും കൂറുമാറിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരുടേയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെിയത്. ഭാമയുടേയും സിദ്ദിഖിന്റേയും പോസ്റ്റുകള്‍ക്ക് താഴെ അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗ് ഇട്ടുകൊണ്ടാണ് പലരും രംഗത്തെത്തിയത്.
സ്വന്തം സഹപ്രവര്‍ത്തക ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു കേസില്‍ എങ്ങനെയാണ് നിങ്ങള്‍ക്കൊക്കെ മൊഴി മാറ്റാന്‍ സാധിക്കുന്നതെന്നും ദൈവം എന്ന് പറഞ്ഞ് നിങ്ങള്‍ വിളിക്കുന്നവര്‍ ഇത് കാണാതിരിക്കില്ലെന്നും സ്ത്രീ സമൂഹത്തിന് തന്നെ നിങ്ങള്‍ ചെയ്ത നടപടി അപമാനമാണെന്നുമാണ് ഭാമയുടെ പേജില്‍ ചിലര്‍ കമന്റ് ചെയ്തത്.
ഇതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് താരം പിന്‍വലിച്ചിരുന്നു.
ഭാമയെയും സിദ്ദീഖിനെയും കൂടാതെ ബിന്ദു പണിക്കര്‍ ഇടവേളബാബു എന്നിവരും കേസില്‍ കൂറുമാറിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക