| Wednesday, 20th February 2019, 8:56 pm

ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിലിൽ ഒരു സൈനികൻ മരണപെട്ടു; അഞ്ച് സൈനികർ മഞ്ഞിനടിയിലായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിനാനൂർ​: ഹിമാചൽ പ്രദേശിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. അഞ്ചു സൈനികർ മഞ്ഞിനടിയിൽ കുടുങ്ങി. ഹിമാചലിൽ കിനാനൂർ ജില്ലയിലെ നംഗ്യ മേഖലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

Also Read പൊലീസ് ഭീഷണി വക വെക്കാതെ മുന്നോട്ട്; ആയിരക്കണക്കിന് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നെന്ന് കിസാന്‍ സഭ

ഇന്തോ ടിബറ്റൻ പൊലീസ് സംയുക്തമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്. ഹിമാചൽ പ്രദേശ് പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

സൈനികർ ഇ​ന്ത്യാ ചൈ​ന അ​തിർ​ത്തി​യി​ലെ ഷി​പ്കി ലാ ​സെ​ക്ട​റി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. പൊടുന്നനെ ഇവർ സഞ്ചരിച്ച സൈനിക വാഹനത്തിനു മേൽ മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു.

Also Read ജയ്പൂരില്‍ പാക് തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞുകൊന്നു

സാധാരണയായി വ​ലി​യ തോ​തി​ൽ ഹി​മ​പാ​ത​മു​ണ്ടാ​കാ​ത്ത മേ​ഖ​ല​യാ​യ ദോ​ഗ്രി ന​ള​യി​ലാ​ണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more