കിനാനൂർ: ഹിമാചൽ പ്രദേശിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. അഞ്ചു സൈനികർ മഞ്ഞിനടിയിൽ കുടുങ്ങി. ഹിമാചലിൽ കിനാനൂർ ജില്ലയിലെ നംഗ്യ മേഖലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
Also Read പൊലീസ് ഭീഷണി വക വെക്കാതെ മുന്നോട്ട്; ആയിരക്കണക്കിന് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നെന്ന് കിസാന്‍ സഭ
ഇന്തോ ടിബറ്റൻ പൊലീസ് സംയുക്തമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്. ഹിമാചൽ പ്രദേശ് പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.
സൈനികർ ഇന്ത്യാ ചൈന അതിർത്തിയിലെ ഷിപ്കി ലാ സെക്ടറിൽ പട്രോളിംഗ് നടത്തുകയായിരുന്നു. പൊടുന്നനെ ഇവർ സഞ്ചരിച്ച സൈനിക വാഹനത്തിനു മേൽ മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു.
Also Read ജയ്പൂരില്‍ പാക് തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞുകൊന്നു
സാധാരണയായി വലിയ തോതിൽ ഹിമപാതമുണ്ടാകാത്ത മേഖലയായ ദോഗ്രി നളയിലാണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.