അവില്‍ പായസം
Daily News
അവില്‍ പായസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd November 2015, 5:12 pm

aval-Payasam
പായസമിഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. ആ ഇഷ്ടം നിലനില്‍ക്കുന്നത് കൊണ്ടുതന്നെയാണ് അരിയും അടയും സേമിയവും പഴവും പരിപ്പുമെല്ലാം കടന്ന് കാരറ്റ് പോലുള്ള പച്ചക്കറികളും പഴങ്ങളുമെല്ലാം പായസമായി കടന്നുവന്നത്. വ്യത്യസ്ഥങ്ങളായ നിരവധി പായസങ്ങളുണ്ട്. ഇവിടെയിതാ തീര്‍ത്തും സാധാരണവും എന്നാല്‍ അധികമാര്‍ക്കും ഉണ്ടാക്കാനറിയാത്തതുമായ ഒരു പായസം, അവില്‍ പായസം.

ചേരുവകള്‍

അവില്‍- അര കപ്പ്
പഞ്ചസാര- മുക്കാല്‍ കപ്പ്
നെയ്യ്- കാല്‍ കപ്പ്
പാല്‍- ഒന്നര കപ്പ്
കശുവണ്ടിപ്പരിപ്പ്-ഉണക്കമുന്തിരി ആവശ്യത്തിന്
ഏലയ്ക്കപ്പൊടി

ഉണ്ടാക്കുന്നവിധം

നെയ്യ് ചൂടാക്കി അവില്‍ അതിലിട്ട് വറുക്കുക
അതിന് ശേഷം ഇത് പാലിലിട്ട് തിളപ്പിക്കുക
ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക
അല്‍പ്പം നെയ്യില്‍ കശുവണ്ടിയും മുന്തിരിയും വറുത്തതിന് ശേഷം പായസത്തിലേക്ക് ചേര്‍ക്കാം
എന്നിട്ട് അല്‍പ്പ് ഏലയ്ക്കപ്പൊടി ചേര്‍ത്ത് ഇളക്കിയതിന് ശേഷം വാങ്ങിവെക്കാം.