| Friday, 30th October 2015, 3:40 pm

അവില്‍ ഇഡ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉഴുന്നരച്ചുണ്ടാക്കിയ “പൂപോലുള്ള” ഇഡ്‌ലി നിങ്ങളെല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ “അവില്‍ ഇഡ്‌ലി” നിങ്ങള്‍ ഏപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ? എങ്കില്‍ അത് എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാധാരണ ഇഡ്‌ലി ഉണ്ടാക്കുന്നതുപോലെ തന്നെയാണെങ്കിലും ചേരുവകളില്‍ ഉള്ള മാറ്റമാണ് ഈ അവില്‍ ഇഡ്‌ലിയെ വ്യത്യസ്തമാക്കുന്നത്.

ചേരുവകള്‍

പകുതിവേവില്‍ പുഴുങ്ങിയ അരി – 1 കപ്പ്

അരി – ഒരു കപ്പ്

അവില്‍- ഒരു കപ്പ്

ഉഴുന്ന് പരിപ്പ് – കാല്‍ കപ്പ്

ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ചേരുവകള്‍ വൃത്തിയാക്കി കുതിര്‍ക്കാനിടുക (ഓരോന്നും എട്ട് മണിക്കൂര്‍)

ഇഡ്‌ലി മാവ് ഉണ്ടാക്കുന്നതിനായി ഇവ ചേര്‍ത്ത് നന്നായി അരയ്ക്കുക

ഇത് ഒരു രാത്രി പാത്രത്തിലാക്കി സൂക്ഷിക്കുക.

അല്‍പ്പം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി ഇഡ്‌ലി പാത്രത്തില്‍ ഒഴിച്ച് 10-15 മിനിറ്റ് വേവിക്കുക

We use cookies to give you the best possible experience. Learn more