| Tuesday, 16th July 2013, 1:45 pm

ഐബെറിയുടെ ആദ്യ സ്മാര്‍ട് ഫോണ്‍:ഓക്‌സസ് ന്യൂക്ലിയ എന്‍വണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഐബെറിയുടെ ആദ്യത്തെ സ്മാര്‍ട്‌ഫോണായ ഓക്‌സസ് ന്യൂക്ലിയ എന്‍ വണ്‍ വിപണിയിലേക്ക്. ഫോണ്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. 18000 രൂപയാണ് ഈ സ്മാര്‍ട് ഫോണിന്റെ വില. എന്നാല്‍ പ്രൊമോഷന്‍ ഓഫറിന്റെ ഭാഗമായി 15,990 രൂപയ്ക്ക് ലഭ്യമാകും.[]

5.0 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വണ്‍ ഗ്ലാസ് ടെക്‌നോളജിയില്‍ രൂപപ്പെടുത്തി 1080 പി ആക്ടീവ് മെട്രിക് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 1.5 ജിഎച്ച് സെഡ് മീഡിയാ ടെക് എം.ടി 6589 ടി കോഡ് കോര്‍ പ്രൊസസറും ഉപയോഗിച്ചിട്ടുണ്ട്.

പിന്‍വശത്തെ ക്യാമറ 13.0 മെഗാപിക്‌സലാണ്. ഓട്ടോ ഫോക്കസും ബി.എസ്.ഐ സെന്‍സറും ഇതിലുണ്ട്. മുന്‍വശത്തെ ക്യാമറ 8.0 മെഗാപിക്‌സലാണ്.

ജിയോ ടാഗിങ്, ആന്റി ഫ്‌ളിക്കര്‍, ഫുള്‍ എച്ച് ഡി വീഡിയോ റെക്കോര്‍ഡിങ്, സ്‌മൈല്‍ ഫേസ് ഡിറ്റക്ഷന്‍ തുടങ്ങി നിരവധി ഫീച്ചേഴ്‌സുളാണ് ഫോണില്‍ ഉള്ളത്.

ഓക്‌സസ് ന്യൂക്ലിയ എന്‍വണ്ണിന് 9.6 എംഎം വണ്ണവും 120 ഗ്രാം തൂക്കവും ഉണ്ട്. ഡ്യൂവല്‍ സിം ത്രിജി ടുജി സിമ്മുകള്‍ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.

4 ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഉള്ളത്. 64 ജിബി വരെയായി മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താം. 2,800 എംഎ എച്ച് ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more