റെയില്‍വേയില്‍ ഇനി ഓട്ടോമാറ്റിക് ടിക്കറ്റ് കൗണ്ടറുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2015, 10:19 am
റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി മണിക്കൂറുകളോളം ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. ടിക്കറ്റുകള്‍ ലഭിക്കാന്‍ പോകുന്നത് ഓട്ടോമാറ്റിക് മെഷീനുകളിലൂടെ. ഓട്ടോമാറ്റിക്കാകുന്നതോടെ ടിക്കറ്റെടുക്കാനുള്ള സമയം കുറയുമെന്നും അങ്ങനെ ക്യൂവിന്റെ നീളം കുറയുമെന്നുമാണ് അനുമാനിക്കുന്നത്.
മെഷീന്‍ ഏത് സ്റ്റേഷനിലാണോ ഉള്ളത്, അത് ഡിഫോള്‍ട്ടായി സെറ്റ് ചെയ്യപ്പെട്ടിരിക്കും. അതിനാല്‍ ഇറങ്ങേണ്ട സ്ഥലം തെരഞ്ഞെടുത്ത് പണം മെഷീനില്‍ നിക്ഷേപിക്കുക. അപ്പോള്‍ വിവരങ്ങള്‍ പ്രിന്റ് ചെയ്ത ടിക്കറ്റ് ലഭിക്കും. അതേ സമയം റിസര്‍വ്വേഷന്‍ ടിക്കറ്റുകള്‍ ഇപ്പോഴുള്ളതുപോലെ തന്നെ തുടരും.
ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ ്‌മെഷീനുകള്‍ മിക്ക സ്‌റ്റേഷനുകളിലും എത്തി. ആദ്യമായാണ് കേരളത്തില്‍ സംവിധാനം നിലവില്‍ വരുന്നത്.