| Tuesday, 28th January 2014, 1:22 am

ഓട്ടോ-ടാക്‌സി സമരം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് ഇന്നു നടത്താനിരുന്ന് ഓട്ടോ- ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു.

തിങ്കളാഴ്ച്ച ഓട്ടോ-ടാക്‌സി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ധനമന്ത്രി കെ.എം. മാണിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം പിന്‍വലിച്ചത്.

പഴയ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരള ബജറ്റില്‍ ഓട്ടോ റിക്ഷകള്‍ക്കും ടാക്‌സികാറുകള്‍ക്കും നികുതി വര്‍ധിപ്പിച്ചിരുന്നു. ടാക്‌സികാറുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 7000 രൂപയും ചെറിയ കാറുകളുടെ നികുതി 12% ആക്കിയിട്ടുണ്ട്.

ലംപ്‌സം ടാക്‌സ് പഴയ ഓട്ടോകള്‍ക്കും നിര്‍ബന്ധമാക്കുകയും ചരക്കു വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

1500 സിസിയില്‍ കൂടുതലുളള ടാക്‌സി കാറുകള്‍ക്ക് ലക്ഷ്വറി ടാക്‌സ്, ജനറേറ്റര്‍ വാഹനങ്ങള്‍ക്കുള്ള നികുതി വര്‍ധനവ്, സ്ലീപ്പര്‍, പുഷ്ബാക് സംവിധാനമുളള വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതി. അന്തര്‍സംസ്ഥാന പെര്‍മിറ്റുള്ള ഇത്തരം വാഹനങ്ങള്‍ സീറ്റൊന്നിന് 1000 രൂപ ത്രൈമാസ നികുതി, മോട്ടോര്‍ ക്യാബുകള്‍ക്കും നികുതി, ആഡംബരകാറുകള്‍ ടാക്‌സി റജിസ്‌ട്രേഷന്‍ എടുത്തു നികുതി വെട്ടിക്കുന്നതു തടയുക തുടങ്ങിയവയണ് ടാക്‌സി വാഹനങ്ങള്‍ക്കുള്ള മറ്റു നികുതികള്‍.

We use cookies to give you the best possible experience. Learn more