|

ഓട്ടോ മിനിമം ചാര്‍ജ് 30 ആകും; ടാക്‌സി 200; പണിമുടക്ക് പിന്‍വലിച്ച് ഓട്ടോ-ടാക്‌സി യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നവംബര്‍ 18 അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ALSO READ: ഖഷോഗ്ജിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയെന്ന് പ്രൊസിക്യൂട്ടര്‍; അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു

ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് പുതുക്കിയ നിരക്ക് അടുത്ത മാസം ഒന്നുമുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഇതോടെയാണ് സമരം പിന്‍വലിച്ചത്.

നിരക്ക് വര്‍ധിക്കുന്നതോടെ ഓട്ടോ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 30 ആയും ടാക്‌സി ചാര്‍ജ് 150ല്‍ നിന്ന് 200 ആയും വര്‍ധിക്കും. 2014ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്.