| Friday, 16th November 2012, 2:47 pm

ഓട്ടോ, ടാക്‌സി സമരം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധന സംബന്ധിച്ച് ഗതാഗതമന്ത്രിയുമായി അടുത്ത ബുധനാഴ്ച ചര്‍ച്ച നടത്തും. ഓട്ടോ മിനിമം ചാര്‍ജ് 15 രൂപയാക്കണമെന്നാണ് ആവശ്യം. സംയുക്ത ട്രേഡ് യൂണിയന്‍ യോഗത്തിലാണ് തീരുമാനം.[]

ഇന്നലെ രാത്രിയോടെ സര്‍ക്കാര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചെങ്കിലും ഓട്ടോയുടെ മിനിമം നിരക്കിന്റെ കാര്യത്തില്‍ തൊഴിലാളികള്‍ തൃപ്തരായിരുന്നില്ല.

ഓട്ടോ മിനിമം ചാര്‍ജ് 12 രൂപയില്‍നിന്ന് 14 ആയും ടാക്‌സിയുടേത് 60ല്‍നിന്ന് 100 ആയും ആണ് വര്‍ധിപ്പിച്ചത്.

മിനിമം ചാര്‍ജ്ജിന് അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒമ്പത് രൂപയുടെ വര്‍ധനവ് ഉണ്ടാകും. ഓരോ 250 മീറ്ററിനും രണ്ട് രൂപയുടെ വര്‍ധനയുമാണ് തീരുമാനമായത്. എന്നാല്‍ ഇത് തൊഴിലാളികള്‍ നിരസിക്കുകയായിരുന്നു.

നഗരപ്രദേശങ്ങളില്‍ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മീറ്റര്‍ ചാര്‍ജിന് പുറമെ 50 ശതമാനം കൂടി ഈടാക്കാം. വെയ്റ്റിങ് ചാര്‍ജ് 15 മിനിറ്റിന് 10 രൂപയായിരിക്കും. ഒരുദിവസത്തെ പരമാവധി വെയ്റ്റിങ് ചാര്‍ജ് 250 രൂപയില്‍ കവിയരുത്.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഇന്നലെ അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. വിവിധ ട്രേഡ് യൂണിയനുകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

നവംബര്‍ പത്തിനകം നിരക്ക് വര്‍ധ സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാതിത്തിനെ തുടര്‍ന്നാണ് സമരമെന്ന് ഓട്ടോ ടാക്‌സി കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more