സ്പോര്‍ട്സ് ഡെസ്‌ക്Just now
തിരുവനന്തപുരം: ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് തൊഴിലാളികളുടെ ആവശ്യത്തിന് അനുകൂല തീരുമാനം. ഗതാഗതമന്ത്രി ഏ.കെ ശശീന്ദ്രനും തൊഴിലാളി സംഘടനകളും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
എന്നാല്‍ അന്തിമതീരുമാനം നിരക്ക് വര്‍ധന സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് അനുകൂല നിലപാട് എടുക്കാമെന്നും മന്ത്രി തൊഴിലാളിസംഘടനകളെ അറിയിച്ചു.
എന്നാല്‍ സംസ്ഥാനം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് ഉചിതമാവില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ ഗതാഗതകമ്മീഷണര്‍ പത്മകുമാറും പങ്കെടുത്തിരുന്നു.