കോഴിക്കോട്: ഓട്ടോ ടാക്‌സി യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവിറങ്ങിയാലുടന്‍ പുതിയ നിരക്ക് നിലവില്‍വരും. ഓട്ടോ മിനിമം ചാര്‍ജ് 12 രൂപയില്‍നിന്ന് 14 ആയും ടാക്‌സിയുടേത് 60ല്‍നിന്ന് 100 ആയും ആണ് വര്‍ധിപ്പിച്ചത്.
എന്നാല്‍ വര്‍ധിപ്പിച്ച നിരക്ക് പോര എന്ന് പറഞ്ഞ് ഓട്ടോ തൊഴിലാളികള്‍ സമരം തുടരുകയാണ്.[]
മിനിമം ചാര്‍ജ്ജിന് അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒമ്പത് രൂപയുടെ വര്‍ധനവ് ഉണ്ടാകും. ഓരോ 250 മീറ്ററിനും രണ്ട് രൂപയുടെ വര്‍ധനയുമാണ് തീരുമാനമായത്. എന്നാല്‍ ഇത് തൊഴിലാളികള്‍ നിരസിക്കുകയായിരുന്നു.
നഗരപ്രദേശങ്ങളില്‍ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മീറ്റര്‍ ചാര്‍ജിന് പുറമെ 50 ശതമാനം കൂടി ഈടാക്കാം. വെയ്റ്റിങ് ചാര്‍ജ് 15 മിനിറ്റിന് 10 രൂപയായിരിക്കും. ഒരുദിവസത്തെ പരമാവധി വെയ്റ്റിങ് ചാര്‍ജ് 250 രൂപയില്‍ കവിയരുത്.
ടാക്‌സി കിലോമീറ്റര്‍ നിരക്ക് എട്ട് രൂപയില്‍നിന്ന് ഒമ്പതാക്കി. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന കുറഞ്ഞ ദൂരം മൂന്നില്‍നിന്ന് അഞ്ച് കിലോമീറ്ററാക്കി.
എ.സി ടാക്‌സികള്‍ക്ക് കിലോമീറ്റര്‍ നിരക്കിനൊപ്പം 10 ശതമാനംകൂടി അധികം ഈടാക്കാം. വെയ്റ്റിങ്ചാര്‍ജ് മണിക്കൂറിന് 50 രൂപയായിരിക്കും. ഒരുദിവസത്തെ പരമാവധി വെയ്റ്റിങ് ചാര്‍ജ് 500 രൂപയാക്കി.
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഇന്നലെ അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. വിവിധ ട്രേഡ് യൂണിയനുകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
നവംബര്‍ പത്തിനകം നിരക്ക് വര്‍ധ സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാതിത്തിനെ തുടര്‍ന്നാണ് സമരമെന്ന് ഓട്ടോ ടാക്‌സി കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.