[] കോട്ടയം: സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നിരക്ക് വര്‍ധന സംബന്ധിച്ച് പഠനം നടത്തിയ രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഓട്ടോയുടെ മിനിമം നിരക്ക് 20 രൂപയാണ.് നിലവില്‍ 15 രൂപയാണ് മിനിമം നിരക്ക്. ടാക്‌സി കാറുകളുടെ മിനിമം നിരക്ക് 100 രൂപയില്‍ നിന്ന് 200 രൂപയും എ.സി ടാക്‌സിയുടെ മിനിമം നിരക്ക് 220രൂപയായും ഉയരും.
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോടാക്‌സി തൊഴിലാളികള്‍ തിരുവനന്തപുരം ജില്ലയിലൊഴികെ വ്യാഴാഴ്ച പണിമുടക്ക് നടത്തിയിരുന്നു. തിരുവനന്തപുരത്ത് ഇന്ന് പണിമുടക്ക് നടക്കുകയാണ്.