ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് 25
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 7:12 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് ഇരുപതില്‍ നിന്ന് 25 ആയും ടാക്‌സി 150 ല്‍ നിന്ന് 175 ആയുമാണ് വര്‍ധിപ്പിച്ചത്.
സംസ്ഥാന മന്ത്രി സഭാ യോഗമാണ് നിരക്ക് വര്‍ധന അംഗീകരിച്ചത്. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശയെ തുടര്‍ന്നാണ് വര്‍ധനവ്. എന്നാല്‍ കമ്മീഷന്‍ ശുപാര്‍ശ പൂര്‍ണമായി മന്ത്രി സഭ അംഗീകരിച്ചില്ല.
Also Read പുതുതായി ഒരിടത്തു പോലും നിപ വൈറസ് കണ്ടെത്തിയിട്ടില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ശൈലജ
നിരക്ക് വര്‍ധിക്കുന്നതോടെ ഓട്ടോ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 30 ആയും ടാക്സി ചാര്‍ജ് 150ല്‍ നിന്ന് 200 ആയും വര്‍ധിക്കാനായിരുന്നു കമ്മീഷന്‍ നിര്‍ദ്ദേശം. 2014ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്.
നേരത്തെ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചിരുന്നു.
DoolNews Video