മുംബൈ: ഓട്ടോറിക്ഷാ തൊഴിലാളിയായ രാഹുല്‍ ജാദവ് ശനിയാഴ്ച മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ മേയറായി ചുമതലയേറ്റു. 128 അംഗങ്ങളുള്ള നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്.
കര്‍ഷക കുടുംബത്തില്‍ ജനിച്ച് ഇദ്ദേഹം പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നേടുകയും തുടര്‍ന്ന് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
1996 മുതല്‍ 2003വരെയുള്ള ഉള്ള കാലഘട്ടത്തിലാണ് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തിയതെന്നും, പിന്നീട് ഒരു പ്രൈവറ്റ് കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്തുവെന്നും ജാദവ് മാധ്യമങ്ങളോട് പറഞ്ഞു.
2006ല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ്‍ സേനയായിരുന്നു തുടക്കം.
2012ല്‍ തന്നെ കോര്‍പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ പാര്‍ട്ടി മാറി ബി.ജെ.പിയില്‍ എത്തുകയായിരുന്നു. നിതിന്‍ കല്‌ജെ സ്ഥാനം ഒഴിഞ്ഞപ്പോള്‍ മേയര്‍ പദവിയിലേക്ക് നിര്‍ദേശിക്കപ്പെട്ടത് ജാദവ് ആണ്.
ALSO READ: തനിയാവര്‍ത്തനം; ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി
120ല്‍ 81 വോട്ട് ജാദവ് നേടി.
ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ എന്ന നിലയില്‍ സാധാരണക്കാരുടെ വേദനകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും, പ്രവര്‍ത്തനം ഇതുകൂടെ മനസ്സിലാക്കിയിട്ടായിരിക്കുമെന്നും ജാദവ് മാധ്യമങ്ങളോട് പറഞ്ഞു.