| Tuesday, 2nd January 2018, 1:55 pm

ജിഷ ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷി; പെന്‍ക്യാമറ വാങ്ങിയത് തെളിവുശേഖരണത്തിന്: ഓട്ടോഡ്രൈവര്‍ വാര്‍ത്താസമ്മേളനത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജിഷ ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയായിരുന്നെന്ന് പെരുമ്പാവൂരിലെ ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഓട്ടോ ഡ്രൈവറായ കെ.വി നിഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി മെട്രോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

പെരുമ്പാവൂരിലെ പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നുവെന്നാണ് നിഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതില്‍ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നും ഇവര്‍ ആരോപിച്ചു.

പാറമടയിലെ കൊലപാതകത്തിന്റെ കാര്യം അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്നും നിഷ ആരോപിക്കുന്നു.


Must Read:ദളിതര്‍ക്കെതിരായ സംഘപരിവാര്‍ അതിക്രമം: മുംബൈയില്‍ റോഡ് ഉപരോധിച്ച് ദളിത് പ്രതിഷേധം


ഈ വിഷയത്തില്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ജിഷ പെന്‍ക്യാമറ വാങ്ങിയത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്നും നിഷ പറയുന്നു.

ജിഷയുടെ അമ്മയ്ക്കു പുറമേ അമ്മായിക്കും ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. അവര്‍ക്ക് ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും നിഷ പറയുന്നു.

ജിഷ കൊലചെയ്‌തെന്നു പറയുന്ന അമീര്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് വിശ്വാസിക്കാനാവുന്നില്ലെന്നും നിഷ പറയുന്നു.

2016 ഏപ്രില്‍ 28ന് രാത്രിയാണ് ജിഷയെ പെരുമ്പാവൂരിലെ കുറുപ്പംപടിയിലെ കനാല്‍ പുറമ്പോക്കിലുള്ള ഒറ്റമുറി ഷെഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ പ്രതിയെശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി വന്നത് ഡിസംബര്‍ 14നാണ്. അമീര്‍ ഉള്‍ ഇസ്‌ലമിന് വധശിക്ഷയാണ് കോടതി വിധിച്ചത്.

We use cookies to give you the best possible experience. Learn more