| Sunday, 23rd February 2020, 9:59 am

'നീ എവിടുത്തുകാരനാ ജാര്‍ഖണ്ഡോ ഒറിസയോ ബംഗാളോ';ആധാര്‍ ആവശ്യപ്പെട്ട് അതിഥിസംസ്ഥാനതൊഴിലാളിക്ക് മര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിഥിസംസ്ഥാന തൊഴിലാളിക്ക് നേരെ ഓട്ടോഡ്രൈവറുടെ മര്‍ദ്ദനം. ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദ്ദനം.

പണികഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൗതം മണ്ഡല്‍ എന്ന തൊഴിലാളിയെ വിഴിഞ്ഞം മുക്കോല ഓട്ടോസ്റ്റാന്‍ഡിലെ സുരേഷ് എന്നയാളാണ് മര്‍ദ്ദിച്ചത്.

ഗൗതമിന്റെ കാര്‍ഡ് പിടിച്ചു വാങ്ങിയ സുരേഷ് നീയിത് നാളെ പോലീസ് സ്റ്റേഷനില്‍ വന്നു വാങ്ങെടാ ‘ എന്നും പറയുകയും ഗൗതമിനെ അസഭ്യം പറയുകയും ചെയ്യുന്നതായും വീഡിയോവിലുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാത്രി ഏഴരയോടെ പണി കഴിഞ്ഞ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഗൗതത്തിന്റെ ശരീരത്തില്‍
പിന്നോട്ട് എടുക്കുകയായിരുന്ന സുരേഷിന്റെ ഓട്ടോ തട്ടി. ഇത് ചോദിച്ച ഗൗതത്തെ സുരേഷ് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്റെ ആധാറും ലൈസന്‍സും ഇതാ നിന്റെ ആധാര്‍ എവിടെടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഗൗതത്തിനെ സുരേഷ് അടിച്ചത്.  ഞാന്‍ കാണിച്ച് തരാം എന്ന് പറഞ്ഞ് പേഴ്‌സില്‍ നിന്ന് ഗൗതം തന്റെ ആധാര്‍കാര്‍ഡ് എടുക്കുന്നതിനിടെ സുരേഷ് ഗൗതമിന്റെ മുഖത്തടിക്കുന്നതും വീഡിയോയില്‍ കാണം ഗൗതമിന്റെ തിരിച്ചറിയല്‍ കാര്‍ഡ് സുരേഷ് പിടിച്ചു വാങ്ങകുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നീ എവിടുത്തുകാരനാ, ജാര്‍ഖണ്ഡോ ഒറിസയോ ബംഗാളോ
ആധാര്‍ കാണിക്കെടാ ഇതൊക്കെ ക്യാമറയില്‍ പിടിക്കെടാ എന്നും സുരേഷ് പറയുന്നുണ്ട്.
സോഷ്യല്‍മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

We use cookies to give you the best possible experience. Learn more