ന്യൂദല്‍ഹി: തൊഴിലാളി-മാനേജ്‌മെന്റ് സംഘര്‍ഷത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടിയ മാരുതിക്ക് മറ്റ് വാഹന കമ്പനി മാനേജ്‌മെന്റിന്റെ പിന്തുണ. ഹോണ്ട മോട്ടോഴ്‌സും മറ്റ് രണ്ട് കമ്പനികളുമാണ് പരസ്യപിന്തുണയുമായി രംഗത്തെത്തിയത്. []
കഴിഞ്ഞ ബുധനാഴ്ച മാരുതി സുസുക്കി മാനേസര്‍ പ്ലാന്റിലുണ്ടായ അക്രമസംഭവങ്ങളില്‍ അപലപിച്ച് പ്രതിഷേധപ്രകടനം സംഘടിപ്പിക്കാന്‍ ഈ കമ്പനികള്‍ പദ്ധതിയിട്ടിരിക്കുകയാണ്. മാരുതിയിലുണ്ടായ അക്രമസംഭവങ്ങള്‍ തൊഴിലാളി പ്രശ്‌നമല്ല മറിച്ച് ക്രിമിനല്‍ നടപടിയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
സംഭവത്തെക്കുറിച്ച് ഹരിയാന സര്‍ക്കാര്‍ ഇതിനകം നന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രെയ്ഡ് യൂണിയന്‍ (സി.ഐ.ടി.യു) ആവശ്യപ്പെടുന്നത്.
ഏകപക്ഷീയമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സി.ഐ.ടി.യു കുറ്റപ്പെടുത്തുന്നു. സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷമുണ്ടായ സമരത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും പലതവണ പ്രകോപനമുണ്ടായിട്ടും തൊഴിലാളികളുടെ ഭാഗത്തുനിന്നും യാതൊരു അക്രമസംഭവങ്ങളുമുണ്ടായിട്ടില്ലെന്നും സി.ഐ.ടി.യു ചൂണ്ടിക്കാട്ടി.