ഇപ്പോള്‍ 15 രൂപയാണ് ഓട്ടോയുടെ മിനിമം ചാര്‍ജ്, ഇത് അഞ്ച് രൂപ വര്‍ദ്ധിപ്പിച്ച് 20 രൂപയാക്കുന്നതിലൂടെ ഹ്രസ്വ ദൂര ഓട്ടോ സഞ്ചാരികളെ ഈ തൂരുമാനം വിഷമത്തിലാക്കും.
ടാക്‌സി കാറുകളുടെ മിനിമം ചാര്‍ജ് 150 രൂപയില്‍ നിന്ന് 200 രൂപയാക്കണമെന്നതായിരുന്നു ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്, ഈ ശുപാര്‍ശയാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളിയിരിക്കുന്നത്.
ടാക്‌സികളുടെ മിനിമം ചാര്‍ജ് 150 രൂപയാക്കി നിലനിര്‍ത്തിയാല്‍ മതിയെന്നും ഓട്ടോയുടെ മിനിമം ചാര്‍ജ് 20 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ഉള്ള ശുപാര്‍ശ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രി സഭായോഗത്തില്‍ സമര്‍പ്പിച്ചു.
ഓട്ടോയ്ക്ക് മിനിമം ചാര്‍ജിന് മുകളില്‍ ഓരോ കിലോമീറ്ററിനും 10 രൂപയാകും കൂടുക.