| Tuesday, 23rd August 2016, 11:10 am

രാജ്യമെങ്ങും ഉയര്‍ന്ന ശബ്ദങ്ങള്‍ എഴുത്തില്‍ തനിക്ക് പുനര്‍ജന്മം നല്‍കി; പെരുമാള്‍ മുരുകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: വിവാദങ്ങളും വധഭീഷണിയും ഉണ്ടാക്കിയ ഇടവേളക്ക് ശേഷം തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ തന്റെ പുതിയ കവിതാസമാഹാരവുമായി തിരിച്ചെത്തി. ഭീരുക്കളുടെ പാട്ടുകള്‍ എന്ന് അര്‍ത്ഥം വരുന്ന “കോഴയിന്‍ പാടള്‍കള്‍” എന്നാണ് കവിതാ സമാഹാരത്തിന്റെ പേര്.

പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല. ഫേസ്ബുക്കില്‍ പെരുമാള്‍ മുരുകന്‍ തന്നെ കുറിച്ച ഈ വാക്കുകളെ സ്വയം തിരുത്തി തന്റെ
സാഹിത്യജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞവര്‍ക്കുള്ള മറുപടി നല്‍കിയാണ് തിരിച്ച് വരവ്.

ഉയിര്‍ത്തെഴുന്നേല്‍പ്പിലും പുനര്‍ജന്‍മത്തിലും എനിക്ക് വിശ്വാസം ഇല്ലായിരുന്നു.എന്നാല്‍ ഈ തിരിച്ച് വരവോടെ ഞാന്‍ ഈ രണ്ട് കാര്യത്തിലും ആശയക്കുഴപ്പത്തിലാണ് പെരുമാള്‍ മുരുകന്‍ പറഞ്ഞു.

രാജ്യമെങ്ങും ഉയര്‍ന്ന ശബ്ദങ്ങളാണ് എഴുത്തില്‍ തനിക്ക് ഈ പുനര്‍ജന്മം നല്‍കിയത്. തന്റെ പുതിയ കവിതാസമാഹാരം സമര്‍പ്പിച്ച് പെരുമാള്‍ മുരുകന്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചവര്‍ എതിര്‍പ്പുകള്‍ തുടരട്ടെ, ഒരു ഭീരുവായി മുന്നോട്ടില്ല. അക്ഷരങ്ങള്‍ അറിഞ്ഞ് തുടങ്ങിയ നാള്‍ മുതല്‍ കുത്തിക്കുറിച്ച് തുടങ്ങിയത് കവിതകളാണ്.

നോവലിസ്റ്റും ചെറുകഥാകൃത്തുമായി സജീവമായപ്പോഴും താന്‍ അടിസ്ഥാനപരമായ കവി ആയിരുന്നു. അതുകൊണ്ടാണ് തന്റെ കവിതകളിലൂടെ  ഈ തിരിച്ച് വരവ്. ജാതിയെ പ്രതിപാദിക്കാതെ ഒരു സാഹിത്യ സൃഷ്ടി സാദ്ധ്യമല്ല. കഴിഞ്ഞ 16മാസം പെരുമാള്‍ മരുകന്‍ എഴുതിയ 200 കവിതകളാണ് കോഴയിന്‍ പാടള്‍കള്‍ എന്ന കവിതസമാഹാരത്തിലുള്ളത്. തനിക്ക് പറയാനുള്ളതെല്ലാം ഈ കവിതകളിലെ വരികള്‍ വ്യക്തമാക്കുക തന്നെ ചെയ്യുമെന്നും പെരുമാള്‍ മുരുകന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more