| Friday, 14th June 2019, 3:59 pm

'കുട്ടികളെ കൊല്ലാന്‍ സൗദിയ്ക്ക് ലജ്ജയില്ലേ'; മുര്‍താജ ഖുറൈസിന്റെ വധശിക്ഷ തടയാന്‍ പറ്റാവുന്നതെല്ലാം ചെയ്യുമെന്ന് ആസ്ട്രിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: സൗദി ബാലന്‍ മുര്‍താജ ഖുറൈസിന്റെ വധശിക്ഷ തടയാനുള്ള നീക്കത്തിന്റെ ഭാഗമായി വിയന്നയിലെ സൗദി മതപഠനകേന്ദ്രം അടച്ചുപൂട്ടാന്‍ ആസ്ട്രിയന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

2011ലെ അറബ് വസന്തക്കാലത്ത് സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയെന്നു പറഞ്ഞാണ് മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം സൗദി അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബോര്‍ഡറില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇപ്പോള്‍ വധശിക്ഷകാത്ത് സൗദി തടവില്‍ കഴിയുകയാണ് മുര്‍താജ്.

മുര്‍താജിന്റെ വധശിക്ഷ തടയാന്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും ആസ്ട്രിയന്‍ പാര്‍ലമെന്റ് ബുധനാഴ്ച പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

നിയമപരമായി സ്വീകരിക്കാവുന്ന നടപടിക്രമങ്ങളെക്കുറിച്ചും അത് നടപ്പിലാക്കുന്നതിനെക്കുറിച്ചും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആസ്ട്രിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

വിയന്നയില്‍ സൗദി സംരംഭം സ്ഥാപിക്കാന്‍ വേണ്ടിയുണ്ടാക്കിയ കരാര്‍ പിന്‍വലിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.

‘ജമാല്‍ ഖഷോഗ്ജിയുടെ കേസിനുശേഷം എങ്ങനെയാണ് തങ്ങള്‍ വിമര്‍ശകരെ നേരിടാന്‍ പോകുന്നതെന്ന് സൗദി ഭരണകൂടം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. കുട്ടികളെ, കൗമാരക്കാരെ കൊലചെയ്യാന്‍ അവര്‍ക്ക് യാതൊരു ലജ്ജയുമില്ല.’ പ്രമേയത്തില്‍ പറയുന്നു.

ദമാമിലെ ജുവനൈല്‍ ജയിലിലാണ് മുര്‍താജ തടവില്‍ കഴിയുന്നത്. 2018 ആഗസ്റ്റില്‍ മാത്രമാണ് സൗദി മുര്‍താജയ്ക്ക് അഭിഭാഷകനെ അനുവദിച്ചത്. കഴിഞ്ഞവര്‍ഷം മുര്‍താജിന്റെ അച്ഛനെയും ഒരു സഹോദരനെയും സൗദി ജയിലിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

We use cookies to give you the best possible experience. Learn more