സിഡ്‌നി: സൗദി ബാലന്‍ മുര്‍താജ ഖുറൈസിന്റെ വധശിക്ഷ തടയാനുള്ള നീക്കത്തിന്റെ ഭാഗമായി വിയന്നയിലെ സൗദി മതപഠനകേന്ദ്രം അടച്ചുപൂട്ടാന്‍ ആസ്ട്രിയന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
2011ലെ അറബ് വസന്തക്കാലത്ത് സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയെന്നു പറഞ്ഞാണ് മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം സൗദി അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബോര്‍ഡറില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇപ്പോള്‍ വധശിക്ഷകാത്ത് സൗദി തടവില്‍ കഴിയുകയാണ് മുര്‍താജ്.
മുര്‍താജിന്റെ വധശിക്ഷ തടയാന്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും ആസ്ട്രിയന്‍ പാര്‍ലമെന്റ് ബുധനാഴ്ച പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
നിയമപരമായി സ്വീകരിക്കാവുന്ന നടപടിക്രമങ്ങളെക്കുറിച്ചും അത് നടപ്പിലാക്കുന്നതിനെക്കുറിച്ചും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആസ്ട്രിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.