ഇ.സി.എല്‍ ടി-10 പരമ്പരയില്‍ റൊമാനിയെക്കെതിരെ ഓസ്ട്രിയക്ക് ഏഴ് വിക്കറ്റിന്റെ ആവേശകരമായ വിജയം. ബുക്കാറെസ്റ്റിലെ മോറ ഗ്ലാസി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത റൊമാനിയ 10 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രിയ ഒരു പന്തും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടുള്ള ചെയ്സിങ് ആയിരുന്നു ഓസ്ട്രിയ നടത്തിയത്. മത്സരത്തില്‍ അവസാന രണ്ട് ഓവറില്‍ ഓസ്ട്രിയക്ക് വിജയിക്കാന്‍ 61 റണ്‍സ് ആയിരുന്നു ആവശ്യമുണ്ടായിരുന്നത്. ഇവിടെനിന്നും ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഓസ്ട്രിയ അവിശ്വസനീയമായ വിജയം സ്വന്തമാക്കിയത്.
Austria chase 6️⃣1️⃣ runs in last 2 overs! 🤯#EuropeanCricket #EuropeanCricketInternational #StrongerTogether pic.twitter.com/Y8bLptmT56
— European Cricket (@EuropeanCricket) July 15, 2024
19 പന്തില്‍ പുറത്താവാതെ 72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആകീബ് ഇക്ബാല്‍ ആണ് ഓസ്ട്രിയയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. പത്ത് കൂറ്റന്‍ സിക്‌സുകളും രണ്ട് ഫോറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 378.95 പ്രഹര ശേഷിയിലായിരുന്നു ഓസ്ട്രിയന്‍ ക്യാപ്റ്റന്‍ ബാറ്റ് വീശിയത്. 13 പമ്പില്‍ 30 റണ്‍സുമായി കരണ്‍ബീര്‍ സിങ്ങും 12 പന്തില്‍ പുറത്താവാതെ 22 റണ്‍സ് നേടി ഇമ്രാന്‍ ആസിഫും ടീമിന്റെ ചരിത്ര വിജയത്തിന്റെ ഭാഗമായി.
മറുഭാഗത്ത് ആദ്യം ബാറ്റ് ചെയ്ത റൊമാനിയൻ ക്യാപ്റ്റന്‍ അരിയാന്‍ നേടിയ സെഞ്ച്വറിയാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. 39 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടി കൊണ്ടായിരുന്നു റൊമാനിയന്‍ ക്യാപ്റ്റന്റെ തകര്‍പ്പന്‍ പ്രകടനം.
11 ഫോറുകളും എട്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 266.67 പ്രഹരശേഷിയിലായിരുന്നു താരം വീശിയത്. 14 പന്തില്‍ 42 റണ്‍സ് നേടിയ മുഹമ്മദ് മോയിസും റൊമാനിക്കായി മികച്ച ഇന്നിങ്സ് കളിച്ചു. ഒമ്പത് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.
Content Highlight: Austria Record Chasing Against Romania