ഓസ്‌ട്രേലിയയിൽ 10 വയസ്സുള്ള കുട്ടികളെ ജയിലിൽ അടയ്ക്കുന്നത് പുനരാരംഭിക്കുന്നു
World News
ഓസ്‌ട്രേലിയയിൽ 10 വയസ്സുള്ള കുട്ടികളെ ജയിലിൽ അടയ്ക്കുന്നത് പുനരാരംഭിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2024, 1:32 pm

കാൻബെറി: ഓസ്‌ട്രേലിയയിൽ 10 വയസ്സുള്ള കുട്ടികളെ ജയിലിൽ അടയ്ക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി ഭരണകൂടം. ഇത് 10 ൽ നിന്ന് 14 ആയി ഉയർത്താൻ ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളും പ്രദേശങ്ങളും സമ്മർദം നേരിടുന്നുണ്ട്. വിവിധ രാജ്യങ്ങളും യു.എന്നും ഇതിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.

കഴിഞ്ഞ വർഷം വരെ ഇത് 12 ആയിരുന്നു. എന്നാൽ ഓഗസ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ കൺട്രി ലിബറൽ പാർട്ടി (സി.ൽ.പി ) ഗവൺമെൻ്റ് യുവാക്കളുടെ കുറ്റകൃത്യ നിരക്ക് കുറയ്ക്കുന്നതിന് ഇത്തരം ഒരു നയം ആവശ്യമാണെന്ന് പറഞ്ഞു. ഡോക്ടർമാരും മനുഷ്യാവകാശ സംഘടനകളും തദ്ദേശീയ ഗ്രൂപ്പുകളും സർക്കാരിന്റെ ആ യുക്തിക്കെതിരെ തർക്കിച്ചിട്ടും, ആത്യന്തികമായി പ്രായം 10 ​​ആക്കുന്നത് കുട്ടികളെ സംരക്ഷിക്കുമെന്നാണ് സർക്കാരിന്റെ വാദം.

കുട്ടികളെ ജയിലിലടക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും നിരവധി പേർ വാദിച്ചു. കുട്ടികളെ തടവിലിടുന്നത് അവർ വീണ്ടും കുറ്റം ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭാവി സാധ്യതകൾ എന്നിവയെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആഗോളതലത്തിലും ഓസ്‌ട്രേലിയയിലും നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നത് കുട്ടികളെ തടവിലാക്കുന്നത് അവരെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയെ പലപ്പോഴും ബാധിക്കുകയും ചെയ്യും എന്നാണ്.

മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോ തങ്ങളുടെ നയത്തെ ന്യായീകരിച്ചു. നേരത്തെയുള്ള ഇടപെടലുകൾ കുട്ടികളിലെ കുറ്റകൃത്യങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നിരുന്നാലും, ഈ നടപടി അന്യായമാണെന്നും അത് ദുർബലരായ കുട്ടികളുടെ ജീവിതം കൂടുതൽ വഷളാക്കുമെന്നും എൻ.ടിയുടെ ചിൽഡ്രൻ കമ്മീഷണർ ഷഹ്ലീന മസ്‌ക് ഉൾപ്പെടെയുള്ള വിദഗ്ധർ പറഞ്ഞു.

 

Content Highlight: Australian territory resumes jailing 10-year-olds