|

കടുത്ത സമ്മര്‍ദ്ദമാണ്; താനെങ്ങനെ ഉറങ്ങും; ചോദ്യത്തിനുത്തരം തേടി സ്മിത്ത് ദലൈലാമയുടെ അടുത്ത്; ചിത്രങ്ങള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധര്‍മ്മശാല: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഓസീസ് ക്രിക്കറ്റ് ടീം ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ സന്ദര്‍ശിച്ചു. പരമ്പരയിലെ അവസാനത്തെയും നിര്‍ണ്ണായകവുമായ മത്സരത്തിന് മുമ്പ് ടീമിന്റെ സമ്മര്‍ദ്ദമൊഴിവാക്കാനായാണ് സ്മിത്തും കൂട്ടരും ദലൈലാമയെ സന്ദര്‍ശിച്ചത്.


Also read വര്‍ഗീസ് വിഷയത്തില്‍ സി.പി.ഐ.എം നിലാപാട് വ്യക്തമാക്കണം; സത്യവാങ്മൂലം തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം.എല്‍ റെഡ് ഫ്‌ളാഗ് പ്രക്ഷോഭത്തിലേക്ക് 


പരമ്പരയില്‍ ഇരു ടീമും ഓരോ ജയവുമായി സമനില പാലിക്കുകയാണ് അവസാന മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കുമെന്നിരിക്കെ കടുത്ത സമ്മര്‍ദ്ദത്തിനടിമപ്പെട്ടിരിക്കുകയാണ് സ്മിത്തും ടീം അംഗങ്ങളും. ഇത്രയും സമ്മര്‍ദ്ദം നിറഞ്ഞ ടെസ്റ്റ് മത്സരത്തിലെ അഞ്ച് ദിവസം എങ്ങനെ സുഖകരമായി ഉറങ്ങുമെന്ന ചോദ്യവുമായാണ് സ്മിത്ത് ദലൈലാമയെ കണ്ടത്.

“ഞാന്‍ അദ്ദേഹത്തോട് എങ്ങിനെ ഉറങ്ങുമെന്ന് ചോദിച്ചു. അദ്ദേഹം എന്നെ സഹായിച്ചു അനുഗ്രഹത്തിലൂടെയായിരുന്നു അത്. കൂടാതെ മൂക്കുകള്‍ തമ്മില്‍ ഞങ്ങള്‍ ഉരസി. ഇതോടെ എനിക്ക് അടുത്ത അഞ്ച് ദിവസം എനിക്ക് സമാധാനപരമായി ഉറങ്ങാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്.” സ്മിത്ത് പറഞ്ഞു.

ധര്‍മ്മശാലയിലെ പരിശീലനത്തിന്റെ ഇടവേളയിലാണ് ഓസീസ് ടീം എം.സി ലെഡ്ഗനിയിലുളള ദലൈലാമയുടെ ആശ്രമം സന്ദര്‍ശിച്ചത്. ക്രിക്കറ്റിനെക്കുറിച്ചും താരങ്ങളെക്കുറിച്ചും ദലൈലാമയോട് സംസാരിച്ച സ്മിത്തും ടീമഗങ്ങളും ആശ്രമത്തില്‍ വളരെയധികം സമയം ചെലവഴിച്ചു.