| Friday, 7th July 2023, 6:52 pm

അപമാനിച്ച് മതിയായെങ്കില്‍ ഞാനങ്ങോട്ട്... പത്രക്കാര്‍ക്ക് പിന്നാലെ ബെയര്‍സ്‌റ്റോയെ എയറിലാക്കി റഗ്ബി ടീമും

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പമ്പരയുടെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയുടെ ഡിസ്മിസ്സല്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ സ്റ്റംപ്ഡ് ആയാണ് താരം പുറത്തായത്.

കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 52ാം ഓവറിലെ ലാസ്റ്റ് ബോള്‍ ലീവ് ചെയ്ത ബെയര്‍സ്റ്റോ ഓവറുകള്‍ക്കിടയിലെ ഡിസ്‌കഷനായി ക്രീസ് വിട്ടിറങ്ങിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് അലക്സ് കാരി മികച്ച ത്രോയിലൂടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെയര്‍സ്റ്റോക്ക് പവലിയനിലേക്ക് തിരിച്ചുനടക്കേണ്ടി വന്നു.

നിരവധി വിമര്‍ശനങ്ങളാണ് ഇതിന് പിന്നാലെ ഓസ്ട്രേലിയക്കും അലക്സ് കാരിക്കും നേരിടേണ്ടി വന്നത്. വിജയിക്കാന്‍ വേണ്ടി എന്ത് കളിയും ഓസീസ് കളിക്കുമെന്നും ഇവരില്‍ നിന്നും ക്രിക്കറ്റിന്റെ എതിക്സ് പ്രതീക്ഷിക്കേണ്ടതില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഈ വിഷയത്തില്‍ ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും മാധ്യമങ്ങളും ഇടപെട്ടതോടെ കാര്യങ്ങള്‍ വീണ്ടും ചൂടുപിടിച്ചു. ‘ദി സെയിം ഓള്‍ഡ് ഓസ്‌ട്രേലിയ’ എന്ന ഇംഗ്ലീഷ് മാധ്യമങ്ങള്‍ തലക്കെട്ട് നല്‍കിയപ്പോള്‍ ‘ക്രൈബേബീസ്’ എന്നായിരുന്നു ഓസീസ് മാധ്യമങ്ങളുടെ പരിഹാസം.

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റ് അവസാനിച്ച് ദിവസങ്ങളായെങ്കിലും, പരമ്പരയിലെ മൂന്നാം മത്സരം ഹെഡിങ്‌ലിയില്‍ ആരംഭിച്ചെങ്കിലും ബെയര്‍സ്‌റ്റോയുടെ റണ്ണൗട്ട് ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞിട്ടില്ല.

ഓസ്‌ട്രേലിയയിലെ ഒരു റഗ്ബി ടീമിന്റെ സെലിബ്രേഷന് പിന്നാലെയാണ് ബെയര്‍സ്‌റ്റോയും ആ റണ്ണൗട്ടും വീണ്ടും ചര്‍ച്ചയുടെ ഭാഗമായത്. നാഷണല്‍ റഗ്ബി ലീഗിലെ സെന്റ് ജോര്‍ജ് ഇലാവെറ ഡ്രാഗണ്‍സ് – കാന്‍ബെറ റൈഡേഴ്‌സ് മത്സരത്തിലാണ് റൈഡേഴ്‌സ് ബെയര്‍സ്‌റ്റോയെ എയറിലാക്കിയത്.

ബെയര്‍സ്‌റ്റോയുടെ ഈ റണ്ണൗട്ടാണ് ഇവര്‍ ടച്ച് ഡൗണ്‍ സെലിബ്രേഷന്റെ ഭാഗമായി അവര്‍ റീക്രിയേറ്റ് ചെയ്തത്. കമന്റേറ്റര്‍മാരും ഇക്കാര്യം ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു.

റൈഡേഴ്‌സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.

മത്സരത്തില്‍ ഡ്രാഗണ്‍സിനെ പരാജയപ്പെടുത്തിയ റൈഡേഴ്‌സ് പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചിരുന്നു. സ്‌കോര്‍ 26-36.

അതേസമയം, ആഷസിന്റെ മൂന്നാം മത്സരം ഹെഡിങ്‌ലിയില്‍ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരുന്നു. ടീമിന്റെ നെടുംതൂണുകളായ ബാറ്റര്‍മാരെല്ലാം തന്നെ വളരെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിയാണ് ഓസീസിന് തുണയായത്. മാര്‍ഷിന്റെ 118 റണ്‍സിന്റെ ബലത്തില്‍ ഓസീസ് 263 എന്ന സ്‌കോറിലേക്കുയര്‍ന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. നിലവില്‍ 46 ഓവര്‍ പിന്നിടമ്പോള്‍ ഇംഗ്ലണ്ട് 198 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്. സ്റ്റുവര്‍ട്ട് ബ്രോഡും ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍.

Content Highlight: Australian Rugby team recreates Jonny Bairstow’s runout

We use cookies to give you the best possible experience. Learn more