| Thursday, 9th March 2023, 12:49 pm

അഹമ്മദാബാദില്‍ 'മോദി ഷോ'; കാണികളെ അഭിവാദ്യം ചെയ്ത് മോദിയും ആല്‍ബനീസും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ വേദിയായ അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിലെത്തി ആരാധകരുടെ മനം കവര്‍ന്ന്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും.

ഇരുരാജ്യങ്ങളും തമ്മിലുള്ള 75 വര്‍ഷത്തെ സൗഹൃദ ആഘോഷത്തിനായാണ് രണ്ട് പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തിലെത്തിയത്.

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ ഇരു പ്രധാനമന്ത്രിമാരെയും ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ചേര്‍ന്നാണ് സ്വീകരിച്ചത്.

തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെ ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മയ്ക്കും സ്റ്റീവ് സ്മിത്തിനും അതത് പ്രധാനമന്ത്രിമാര്‍ അവരുടെ ടെസ്റ്റ് ക്യാപ്പുകളും സമ്മാനിച്ചു.

ശേഷം തുറന്ന വാഹനത്തില്‍ സ്റ്റേഡിയത്തെ വലം വെച്ച പ്രധാനമന്ത്രിമാര്‍ കാണികളെ അഭിവാദ്യം ചെയ്തു. ഇന്ത്യ-ഓസീസ് ടെസ്റ്റ് മത്സരം വീക്ഷിച്ച ശേഷമാണ് മോദിയും ആല്‍ബനീസും അഹമ്മദാബാദിലെ സ്റ്റേഡിയം വിട്ടത്.

അതേസമയം, ഇന്ത്യ-ഓസീസ് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ സീരിസിലെ അവസാന മത്സരം അഹമ്മദാബാദില്‍ പുരോഗമിക്കുകയാണ്.

ഇന്ത്യക്ക് ജയം അനിവാര്യമായ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഓസീസ് രണ്ട് വിക്കറ്റിന് 75 റണ്‍സെടുത്ത് ലഞ്ച് ബ്രേക്കിന് പിരിഞ്ഞിരിക്കുകയാണ്.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ട്രാവിസ് ഹെഡും 31 റണ്‍സെടുത്ത് പുറത്താകാതെ ബാറ്റിങ് തുടരുന്ന ഉസ്മാന്‍ ഖവാജയുമാണ് ഓസീസിന്റെ ബാറ്റിങ് നിരക്ക് നേതൃത്വം വഹിക്കുന്നത്.

മുഹമ്മദ് ഷമിയും അശ്വിനും ഇതുവരെ ഓരോ വിക്കറ്റ് എടുത്ത മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ ഇന്ത്യന്‍ ബോളിങ് നിരക്കായില്ല.

നിലവില്‍ 18 ടെസ്റ്റുകളില്‍ നിന്നും 68.52 പോയിന്റുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്താണ്. 60.29 പോയിന്റ് ശരാശരിയുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും 53.33 പോയിന്റ് ശരാശരിയുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യക്ക് ഇനി ഒരു ടെസ്റ്റ് മാത്രമാണ് ബാക്കി എന്നാല്‍ ലങ്കക്ക് രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്.

Content Highlights: Australian Prime Minister Anthony Albanese shares selfie with PM Modi, says “Celebrating 75 years of friendship through cricket with Indian PM Narendra Modi

We use cookies to give you the best possible experience. Learn more