ഇന്ത്യക്ക് ആശ്വസിക്കാം, ഓസീസ് ക്യാമ്പില്‍ ആശങ്ക; സൂപ്പര്‍ താരങ്ങള്‍ പുറത്ത്
ഇന്ത്യക്ക് ആശ്വസിക്കാം, ഓസീസ് ക്യാമ്പില്‍ ആശങ്ക; സൂപ്പര്‍ താരങ്ങള്‍ പുറത്ത്
സെപ്റ്റംബർ 22ന് തുടങ്ങുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയുടെ രണ്ട് പ്രധാന താരങ്ങൾ കളിച്ചേക്കില്ല.
ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ് വെൽ പേസർ മിച്ചൽ സ്റ്റാർക്കും ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കില്ല.
2023 ആഷസ് സീരിസിൽ പരിക്കേറ്റ മിച്ചൽ സ്റ്റാർക്ക് ഇതുവരെ സുഖം പ്രാപിച്ചിട്ടില്ല. അതേ സമയം അടുത്തിടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പാരമ്പരയിൽ കണങ്കാലിന് പരിക്കേറ്റിരുന്നു. ഇരുവർക്കും ആദ്യത്തെ മത്സരം നഷ്ടമാവും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ താരങ്ങൾ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ പിച്ചുകളിൽ നന്നായി തിളങ്ങാൻ കഴിവുള്ള താരമാണ് മാക്സ് വെൽ. ബൗളിങ്ങിൽ വിക്കറ്റുകൾ നേടാനും മിച്ചൽ സ്റ്റാർക്കിന് സാധിക്കും. അതുകൊണ്ട് തന്നെ ഈ രണ്ട് പ്രധാനതാരങ്ങൾ ഇല്ലാതെ ഇറങ്ങുന്ന ഓസ്ട്രേലിയക്ക് വലിയ തിരിച്ചടിയാവും നേരിടുക.
സെപ്റ്റംബർ 22ന് മൊഹാലിയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം നടക്കുന്നത്.
146 മത്സരങ്ങളാണ് ഇതുവരെ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 82 മത്സരങ്ങൾ ഓസ്ട്രേലിയ വിജയിച്ചപ്പോൾ 54 തവണയായിരുന്നു ഇന്ത്യക്കൊപ്പം വിജയം. ഇന്ത്യൻ മണ്ണിൽ ഓസ്ട്രേലിയക്കെതിരെ 30 വിജയങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. അവസാനമായി ഇന്ത്യയിൽ ഓസ്ട്രേലിയ ഏകദിന സീരിസ് കളിച്ചപ്പോൾ 2-1 ന് സന്ദർശകരുടെ ഒപ്പമായിരുന്നു പരമ്പര വിജയം.
ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ ലോകകപ്പിലേക്ക് പോവാനാവും ഇരു ടീമും ശ്രമിക്കുക.
Content Highlight: Australian players Glenn Maxwell and Mitchell Starc will not play in the first ODI against India.