ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയുന്ന ഇന്ത്യ 44 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്.
ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഇന്ത്യന്‍ നിരയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടിയത് ജോഷ് ഹേസല്‍വുഡായിരുന്നു.
വെറും മൂന്ന് റണ്‍സിന് കീപ്പര്‍ അലക്‌സ് കാരിയുടെ കയ്യിലെത്തുകയായിരുന്നു താരം. എന്നാല്‍ ഇപ്പോള്‍ ഹേസല്‍ വുഡിനേക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. താരത്തിന്റെ പരിക്ക് ഗുരുതരമാകുന്നു എന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോള്‍.
‘അയാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങള്‍ ശരിയല്ല, അവന്‍ കുറച്ചു നേരം ഗ്രൗണ്ടില്‍ ഉണ്ടായിരുന്നില്ല. അവന്റെ നടത്തവും ഫീല്‍ഡ് പ്ലേസ്‌മെന്റും നോക്കൂ. സൈഡ് സ്‌ട്രെയിന്‍ കാരണം ഹേസല്‍വുഡ് രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്തായിരുന്നു,
അവന്‍ വേഗത്തില്‍ പന്തെറിയുന്നില്ല. ഒരു വര്‍ഷത്തിലേറെയായി അദ്ദേഹത്തിന്റെ അവസ്ഥ ഇതാണ്. പ്രധാനമായും എന്തോ കുഴപ്പമുണ്ട്, ഇത് അദ്ദേഹത്തിന് പരമ്പരയുടെ അവസാനമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു,’ മൈക്കല്‍ വോണ്‍ പറഞ്ഞു.
നാലാം ദിവസം മത്സരത്തിനിടയില്‍ ഒരോവറിന് ശേഷം ജോഷ് ഡ്രസിങ് റൂമില്‍ ചികിത്സയ്ക്കായി പോയി. പരിക്കുകള്‍ കാരണം കഴിഞ്ഞ ടെസ്റ്റിസല്‍ പുറത്തായ താരത്തിന് വീണ്ടും പണി കിട്ടുമോ എന്ന ചോദ്യത്തിലാണ് ആരാധകര്‍. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ജോഷ്.
Content Highlight: Australian Pacer Josh Hazlewood In Injury