| Wednesday, 23rd January 2013, 8:34 am

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മിക്‌സഡ് ഡബിള്‍സിലും രോഹന്‍ ബൊപ്പണ്ണ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ പുറത്തായി. ചൈനീസ് തായ്‌പേയിയുടെ സൂ വീ സീയുമൊത്താണ് ബൊപ്പണ്ണ മിക്‌സഡ് ഡബിള്‍സില്‍ മത്സരിച്ചത്. []

ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിലാണ് സഖ്യം അടിയറവ് പറഞ്ഞത്. ചെക് താരം ക്വെറ്റ പോഷ്‌ചെക്, പോളണ്ട് താരം മാര്‍ക്കിന്‍ മറ്റ്‌കോവ്‌സ്‌കി സഖ്യമായിരുന്നു എതിരാളികള്‍.

2-6, 3-6 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ- സൂ വീ സീ സഖ്യം പരാജയപ്പെട്ടത്. നേരത്തെ പുരുഷവിഭാഗം ഡബിള്‍സില്‍ നിന്നും ബൊപ്പണ്ണ പുറത്തായിരുന്നു.

അതേസമയം മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യക്ക് ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ദിനമായിരുന്നു. രണ്ടാം സീഡ് ലിയാന്‍ഡര്‍ പെയ്‌സ് – എലേന വെസ്‌നിന സഖ്യം രണ്ടാം റൗണ്ടില്‍ തോറ്റുപുറത്തായി. മഹേഷ് ഭൂപതി – നദിയ പെട്രോവ സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറി.

ഓസ്‌ട്രേലിയയുടെ സീഡ് ചെയ്യപ്പെടാത്ത മാത്യു എബ്ഡന്‍ – യാര്‍മില ഗായിഡോസോവ സഖ്യമാണ് പെയ്‌സിനെയും വെസ്‌നിനയെയും അട്ടിമറിച്ചത് (6-3, 6-2).

ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചടിച്ചാണ് ഭൂപതിയും പെട്രോവയും കാറ്ററീന സ്രെബോട്‌നിക് – നെനാദ് സിമോന്‍സിക് സഖ്യത്തിനെ മറികടന്നത് (3-6, 6-2, 10-5).

We use cookies to give you the best possible experience. Learn more