| Sunday, 27th January 2013, 10:31 am

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം അസരങ്കെക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഒപ്പണ്‍ വനിതളുടെ കലാശ പോരാട്ടത്തില്‍ ചൈനയെ പിന്തള്ളി ബെലറൂസില്‍ നിന്നുള്ള ലോക ഒന്നാം നമ്പര്‍ താരം അസരങ്കെ സ്വന്തമാക്കി. ലോക ആറാം നമ്പര്‍ താരമായ ചൈനയുടെ ലീനായെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അസരങ്കെ കളി തന്റെ വരുതിയില്‍ നിര്‍ത്തിയത്.[]

സ്‌കോര്‍ 46, 64, 63. ആദ്യ സീസണിലെ ആദ്യ കിരീടനേട്ടത്തോടെ ഈ 23 കാരി രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയപ്പോള്‍ ഒന്നാം റാങ്ക് പദവിയും അസരങ്കെക്ക് സ്വന്തമായി.

ആദ്യ സെറ്റ് നിഷ്പ്രയാസം നേടിയ ലീനായെ രണ്ടാം സെറ്റില്‍ 13 പിന്നിട്ടപ്പോള്‍ കാലിന് പരിക്കേറ്റു. പിന്നെ മുടന്തിയാണ് ലീനായെ കോര്‍ട്ടിലെത്തിയത്. നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ 21ന് മുന്നിട്ടപ്പോള്‍ പരിക്ക് വില്ലനായി. ഇതേ തുടര്‍ന്ന് മലര്‍ന്നടിച്ചു വീണു.

തല കറക്കത്തെ  തുടര്‍ന്ന് രണ്ട് തവണ മെഡിക്കല്‍ ടൈംഔട്ട് എടുത്തെങ്കിലും അവര്‍ക്ക് പരിക്കില്‍ നിന്ന കരകയറാന്‍ ആയില്ല. ഇതോടെ ഏഷ്യയുടെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്ന  ലീനായുടെ മോഹവും  തകര്‍ന്നു. കാണികളുടെ നിര്‍ലോഭമായ പിന്തുണ ഉണ്ടായിട്ട് പോലും ചൈനീസ് താരത്തിന് തിരിച്ച് വരാനായില്ല.

അസരങ്ക-ലീ മത്സരത്തിന്റെ 29 ഗെയിമുകളില്‍ 16 വട്ടം സര്‍വുകള്‍ ഭേദിക്കപ്പെട്ടു. രണ്ടാം  സെറ്റില്‍ 30 ന് ലീഡ് നേടിയ അസരങ്കെ 44ന് സമനില വഴങ്ങിയെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകള്‍ അസരങ്കെ നേടി കിരീടം ഉറപ്പിക്കുകയായിരുന്നു.

ഇന്നലെ നടന്ന ജൂനിയര്‍ വിഭാഗം ഫൈനലുകളില്‍ ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ് ആണ്‍കുട്ടികളുടെ വീഭാഗത്തിലും പെണ്‍കുട്ടികളുട വിഭാഗത്തില്‍ ക്രൊയേഷ്യയുട അനാകോജ്ഞുവും കിരീടം നേടി. കിര്‍ഗിയോസ് നാട്ടുകാരന്‍ തനാസി കോക്കിനാക്കിസിനേയും  ചെക്ക് റിപ്പബ്ലിക്കിന്റെ  കാതറീന സിനിയക്കോവയെയം പരാജയപ്പെടുത്തി.

അതേസമയം പുരുഷവിഭാഗത്തില്‍ അഞ്ചുസെറ്റ് നീണ്ട  പോരാട്ടത്തില്‍ സ്വിസ് താരം റോജര്‍ ഫെഡററെ അട്ടിമറിച്ച് ബ്രിട്ടന്റെ ആന്‍ഡി മുറേ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ  സിംഗിള്‍സ് ഫൈനലിലെത്തി. സ്‌കോര്‍: 64, 67, 63, 67, 62.

ഫൈനലില്‍  ലോക ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ചാണ് ആന്‍ഡി മുറെയുടെ  എതിരാളി. നാലുമണിക്കൂര്‍ നീണ്ട കനത്ത  പോരാട്ടത്തിന്റെ തുടക്കത്തില്‍ തന്നെ   മികച്ച കളി  പുറത്തെടുത്ത  മുറേ 45 മിനിറ്റുകൊണ്ടാണ് ആദ്യസെറ്റ് സ്വന്തമാക്കിയത്.

രണ്ടാം  സെറ്റില്‍ ഫെഡറര്‍ കരുതി കളിച്ചെങ്കിലും  ഒടുവില്‍ മുറേക്ക് വഴങ്ങേണ്ടി വന്നു.  ഇതിനുമുമ്പ് ഒരു ഗ്രാന്‍ഡ്സ്ലാം മത്സരത്തില്‍പ്പോലും ഫെഡററെ പരാജയപ്പെടുത്താന്‍ മുറെയ്ക്കു കഴിഞ്ഞിരുന്നില്ല. ഇന്നാണ് ഫൈനല്‍.

We use cookies to give you the best possible experience. Learn more