3 ഇന്ത്യക്കാരെ കൊലപ്പെടുത്തിയ ആസ്‌ട്രേലിയക്കാരന് 35 വര്‍ഷം തടവ്
World
3 ഇന്ത്യക്കാരെ കൊലപ്പെടുത്തിയ ആസ്‌ട്രേലിയക്കാരന് 35 വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2012, 4:03 pm

മെല്‍ബണ്‍ : മൂന്ന് ഇന്ത്യക്കാരെ കൊന്ന ആസ്‌ട്രേലിയക്കാരന് മൂന്ന് തവണ ജീവപര്യന്തം ശിക്ഷ. 42 കാരനായ മാസ്സിമോ മാക്‌സ് സിക്കയാണ് ഇന്ത്യന്‍ വംശജരായ നീല്‍മ (24), നീല്‍മയുടെ സഹോദരന്മാരായ (18), സിധി (12) എന്നിവരെ കൊലപ്പെടുത്തിയത്. മാക്‌സിന്റെ കാമുകിയായിരുന്നു നീല്‍മ.

പരോളില്ലാതെ 35 വര്‍ഷം കഠിന തടവാണ് മാക്‌സിന് ക്യൂന്‍സ് ലാന്റ് കോടതി വിധിച്ചിരിക്കുന്നത്. ക്യൂന്‍സ് ലാന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു വിധി.

2003 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രിസ്‌ബെയിനില്‍ ബ്രിഡ്ജ്മാന്‍ ടൗണില്‍ മാതാപിതാക്കളുടെ വസതിയിലെ സ്പായിലാണ് നീലിമയേയും സഹോദരങ്ങളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 12 ഉം 18 വയസ്സുള്ള കുട്ടികളെ വധിച്ചതിന് മാക്‌സിന് 45 വര്‍ഷം തടവു ശിക്ഷനല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.

ഇയാള്‍ക്ക് ഞെട്ടിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 2008 ല്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലൂടെയാണ് കൊലപാതകത്തില്‍ മാക്‌സിന്റെ പങ്ക് തെളിഞ്ഞത്.

എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് മാക്‌സിന്റെ വാദം. നിര്‍വ്വികാരനായി വിധി കേട്ട മാക്‌സ് കോടതി വിധിയില്‍ തൃപ്തനല്ലെന്നും പറഞ്ഞു.