കാന്‍ബെറ: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തി ചൊവ്വാഴ്ച പാര്‍ലമെന്റിനകത്ത് നിന്ന് ലൈംഗിക പ്രവൃത്തി നടത്തുന്ന വീഡിയോകള്‍ പുറത്ത്.
ഒരു വനിതാ എം.പിയുടെ ഡെസ്‌കില്‍ നിന്ന് പാര്‍ലമെന്റിലെ ജീവനക്കാരിലൊരാള്‍ സ്വയംഭോഗം ചെയ്യുന്നതടക്കമുള്ള വീഡിയോകളാണ് ചൊവ്വാഴ്ച പുറത്ത് വന്നത്.
വിഷയത്തില്‍ പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ രംഗത്തെത്തി. പാര്‍ലമെന്റ് ജീവക്കാരുടെ പ്രവൃത്തി ഞെട്ടിക്കുന്നതാണെന്നും വൃത്തികെട്ടതാണെന്നും മോറിസണ്‍ പറഞ്ഞു. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം അത്യധികം നാണംകെട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ലമെന്റ് ഹൗസില്‍ നടത്തിയ ലൈംഗിക പ്രവൃത്തികളുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതിനായി ഫേസ്ബുക്ക് മെസഞ്ചര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പ്രതികരണം രേഖപ്പെടുത്തിയത്.
പാര്‍ലമെന്റിലെ പ്രാര്‍ത്ഥനാ മുറി വരെ ലൈംഗിക പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2019ല്‍ പാര്‍ലമെന്റ് മുറിയില്‍ ഒരു യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ സ്‌കോട്ട് മോറിസണ്‍ മാപ്പ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Australian government on rock after sex act video in parliament leaked