Under 19 world Cup
വന്യജീവി പാര്‍ക്കില്‍ വെച്ച് കുരങ്ങന്‍ മാന്തി; ലോകകപ്പിനെത്തിയ ഓസ്‌ട്രേലിയന്‍ താരം നാട്ടിലേക്ക് മടങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
2020 Jan 30, 11:11 am
Thursday, 30th January 2020, 4:41 pm

ജോഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പിനെത്തിയ ഓസ്‌ട്രേലിയന്‍ താരത്തിന് നേരെ കുരങ്ങന്റെ ആക്രമണം. ഓസീസ് താരം ജെയ്ക് ഫ്രേസര്‍-മക്ഗ്രൂക്കിനാണ് പരുക്കേറ്റത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടൂര്‍ണ്ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ജെയ്കിന് കളിക്കാനാവില്ല. ജെയക് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ വൈല്‍ഡ് പാര്‍ക്കില്‍ വെച്ചാണ് ജെയ്കിനെ കുരങ്ങന്‍ മാന്തിയത്. പരിക്ക് മാറി ഉടന്‍ തിരിച്ചെത്തുമെന്നും ടീമിന് എല്ലാവിധ ആശംസകളും നേരുന്നെന്നും ജെയ്ക് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഓസ്‌ട്രേലിയയുടെ സെമിസാധ്യതകള്‍ അവസാനിച്ചിട്ടുണ്ട്. ഇനി രണ്ട് കളികൂടിയാണ് ഓസീസിന് ടൂര്‍ണ്ണമെന്റില്‍ ശേഷിക്കുന്നത്.

WATCH THIS VIDEO: