| Saturday, 28th October 2023, 1:48 pm

കിവീസിനെതിരെ ഓസ്‌ട്രേലിയക്ക് വെടിച്ചില്ല് തുടക്കം; പിറന്നത് രണ്ട് റെക്കോഡുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രെവിസ് ഹെഡ്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയെന്ന താരമെന്ന നേട്ടമാണ് ഹെഡിനെ തേടിയെത്തിയത്.

67 പന്തില്‍ നിന്നും 107 റണ്‍സാണ് താരം നേടിയത്. ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്കെതിരെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഹെഡ് നേടിയത്. പത്ത് ഫോറുകളും ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഈ അവിസ്മരണീയ ഇന്നിങ്സ്. 162.69 പ്രഹരശേഷിയിലായിരുന്നു ഹെഡിന്റെ ബാറ്റിങ്. വെറും 59 പന്തില്‍ നിന്നുമാണ് താരം സ്‌കോര്‍ 100 കടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഓപ്പണിങ്ങില്‍ ഡേവിഡ് വാര്‍ണറും ട്രെവിസ് ഹെഡും മികച്ച തുടക്കമാണ് നല്‍കിയത്. ഹെഡിനൊപ്പം 65 പന്തില്‍ 81 റണ്‍സുമായി വാര്‍ണറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഇരുവരും ചേര്‍ന്ന് ആദ്യ പത്ത് ഓവറില്‍ 118 റണ്‍സ് നേടിയതോടെ മറ്റൊരു നേട്ടവും കങ്കാരുപ്പടയ തേടിയെത്തി. ലോകകപ്പ് ചരിത്രത്തില്‍ അതിവേഗത്തില്‍ 100 റണ്‍സ് നേടുന്ന രണ്ടാമത്തെ ടീമായി മാറാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. 19 ഓവറില്‍ 175 റണ്‍സാണ് വാര്‍ണറും ഹെഡും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യം വെച്ചാണ് ഓസ്‌ട്രേലിയ കളത്തിലിറങ്ങിയത്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിന്നും തിരിച്ചുവരാനാണ് കിവീസ് ശ്രമിക്കുക.

Content Highlight: Australian batter Travis head score hundred on the world cup debut.

Latest Stories

We use cookies to give you the best possible experience. Learn more