സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ദി ഗ്രേഞ്ച ക്ലബ്ബില്‍ നടന്ന അവസാന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്‌കോട്‌ലാന്‍ഡ് ബാറ്റിങ് അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 16 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ടീമിനെ വിജയത്തിലെത്തിച്ചത് കാമറൂണ്‍ ഗ്രീനിന്റെ മിന്നും പ്രകടനമാണ്. അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 39 പന്തില്‍ നിന്ന് 62 റണ്‍സാണ് പുറത്താകാതെ താരം നേടിയത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 31 റണ്‍സാണ് താരം നേടിയിരുന്നു. ഗ്രീനിന് മികച്ച പിന്തുണയുമായി ഡേവിഡ് 25 റണ്‍സ് നേടിയാണ് പുറത്തായത്.
മത്സരത്തിന്റെ രണ്ടാം ഓവറില്‍ ജാക്ക് ഫ്രേസര്‍ മക്ഗര്‍ക്കിനെ പൂജ്യം റണ്‍സിന് നഷ്ടപ്പെട്ടായിരുന്നു ഓസീസ് തുടങ്ങിയത്. ബ്രാഡ്ലി ക്യൂരി ആണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. അധികം വൈകാതെ മൂന്നാം ഓവറില്‍ കരുത്തനായ ട്രാവിസ് ഹെഡിനെ 12 റണ്‍സിനും ബ്രാഡ്ലി പുറത്താക്കി.
രണ്ട് ബൗണ്ടറികള്‍ അടക്കം 11 പന്താണ് താരം നേരിട്ടത്. എന്നിരുന്നാലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ഹെഡിനെ തേടിയെത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികക്കുന്ന രണ്ടാമത്തെ താരമെന്ന് നേട്ടമാണ് ഹെഡ് സ്വന്തമാക്കിയത്.
ടി ട്വന്റിയില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം, ഇന്നിങ്‌സ്
ആരോണ്‍ ഫിഞ്ച് – 29
ട്രാവിസ് ഹെഡ് – 35*
ഷെയ്ന്‍ വാട്‌സണ്‍ – 36
ഗ്ലെന്‍ മാക്‌സ് വെല്‍ – 36
ഡേവിഡ് വാര്‍ണര്‍ – 37