ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം. മെല്‍ബണില്‍ മടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ 184 റണ്‍സിനാണ് കങ്കാരുക്കള്‍ വിജയം സ്വന്തമാക്കിയത്.
ഓസീസ് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ ഓള്‍ ഔട്ടില്‍ കുരുങ്ങുകയായിരുന്നു ഇന്ത്യ.
സ്‌കോര്‍
ഓസ്‌ട്രേലിയ: 474 & 234
ഇന്ത്യ: 369 & 155 (T: 340)
#TeamIndia fought hard
Australia win the match
Scorecard ▶️ https://t.co/njfhCncRdL#AUSvIND pic.twitter.com/n0W1symPkM
— BCCI (@BCCI) December 30, 2024
മത്സരത്തില്‍ ടോസ് നേടി ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സ്റ്റീവ് സ്മിത്താണ്. 197 പന്തില്‍ 140 റണ്‍സാണ് താരം അടിച്ചത്. ഓപ്പണ്‍ സാം കോണ്‍സ്റ്റസ് 60 റണ്‍സും ഉസ്മാന്‍ ഖവാജ 57 റണ്‍സും നേടി മികവ് പുലര്‍ത്തിയപ്പോള്‍ മാര്‍നസ് ലബുഷാന്‍ 72 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ 5 വിക്കറ്റും ജഡേജ മൂന്ന് വിക്കറ്റും നേടി മികച്ചു നിന്നു. ആകാശ് ദീപ് രണ്ട് വിക്കറ്റും നേടിയിരുന്നു.
Incredible scenes in Melbourne as Australia clinch the fourth Test 🎉#WTC25 | #AUSvIND pic.twitter.com/5gqRYRTzLQ
— ICC (@ICC) December 30, 2024
ഇന്ത്യയുടെ ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 189 പന്തില്‍ 114 റണ്‍സാണ് താരം നേടിയത്. തന്റെ കന്നി സെഞ്ച്വറി മെല്‍ബണില്‍ നേടാനും താരത്തിന് സാധിച്ചു. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ല118 പന്തില്‍ നിന്ന് 82 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ 50 റണ്‍സും നേടി മികച്ച ഇന്നിങ്‌സായിരുന്നു കളിച്ചത്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട്, നഥാന്‍ ലിയോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.
നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് മാര്‍നസ് ലബുഷാനാണ്. 139 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 41 റണ്‍സും നേടി.
ഓസീസിനെ രണ്ടാം ഇന്നിങ്സില്‍ തകര്‍ക്കന്‍ സഹായിച്ചത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ്. അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഓപ്പണര്‍ സാം കോണ്‍സ്റ്റസ് (8), ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്‌സ് കാരി (2), നഥാന്‍ ലിയോണ്‍ (41) എന്നിവരെയാണ് ബുംറ പുറത്തായത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി.
നിര്‍ണായകമായ അവസാന ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് യശസ്വി ജെയ്വാളാണ്. 208 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയാണ് താരം പുറത്തായത്. താരത്തിന് പുറമെ റിഷബ് പന്ത് 104 പന്തില്‍ നിന്ന് 30 റണ്‍സും നേടിയാണ് പുറത്തായത്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റും നഥാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ഹെഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇരുവര്‍ക്കും മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. ഈ തോല്‍വിയോടെ ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപനങ്ങളും തകര്‍ന്നിരിക്കുകയാണ്.
Content Highlight: Australia Won Against India In Boxing Day Test In MCG