ഓസ്‌ട്രേലിയയും സകോട്‌ലാന്റും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം ദ ഗ്രേന്‍ഞ്ച് ക്ലബ്ബില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സ്‌കോട്‌ലാന്‍ഡ് ഓഫീസിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് ഓസീസ് നേടിയത്.
എന്നാല്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് സ്‌കോട്ട്ലാന്‍ഡ് കങ്കാരുക്കള്‍ക്ക് നല്‍കിയത്. ഓപ്പണിങ് ഇറങ്ങിയ ജാക്ക് ഫ്രെസര്‍ മക്ഗ്രര്‍ഗിനെയും ട്രാവിസ് ഹെഡിനെയും പുറത്താക്കിയാണ് സ്‌കോട്‌ലാന്‍ഡ് തുടങ്ങിയത്. ടീം സ്‌കോര്‍ 11 റണ്‍സില്‍ നില്‍ക്കവെ സ്‌കോട്ടിഷ് പേസ് ബൗളര്‍ ബ്രാഡ്‌ലി ക്യൂരി രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ ഗോള്‍ഡന്‍ ഡെക്കാക്കി പറഞ്ഞയക്കുകയായിരുന്നു.
മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ജാക്കിയും ബ്രാഡ്ലി കൂടാരം കയറ്റി. തന്റെ ആദ്യ രണ്ടു ഓവറുകളിലുമായി വിക്കറ്റുകള്‍ നേടി വമ്പന്‍ പ്രകടനമാണ് സ്‌കോട്‌ലാന്‍ഡിനു വേണ്ടി താരം കാഴ്ചവച്ചത്.
നിലവില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസ് 33 റണ്‍സുമായും കാമറോണ്‍ ഗ്രീന്‍ 15 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്. 14 പന്തില്‍ നിന്ന് രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 235.71 എന്ന് മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് ജോഷ് ബാറ്റ് വീശിയത്. സ്‌കോട്‌ലാന്‍ഡിന് വേണ്ടി നിലവില്‍ മറ്റാര്‍ക്കും വിക്കറ്റുകള്‍ നേടാന്‍ സാധിച്ചിട്ടില്ല.
ഓസ്‌ട്രേലിയന്‍ പ്ലേയിങ് ഇലവന്‍: ജാക്ക് ഫ്രേസര്‍, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ് ( ക്യാപ്റ്റന്‍), ആരോണ്‍ ഹാര്‍ഡി, മാര്‍ക്കസ് സ്റ്റോയിന്‍സ്, ടിം ഡേവിഡ്, സീന്‍ എബോട്ട്, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, ആദം സാംപ