ഐ.സി.സി ടി-20 ലോകകപ്പിലെ പത്താം മത്സരത്തില്‍ ഒമാനെതിരെ ഓസ്‌ട്രേലിയക്ക് 39 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
മത്സരത്തില്‍ നാല് ഡി.ആര്‍.എസ് റിവ്യൂകള്‍ ആണ് ടീമുകള്‍ വിജയകരമായി നേടിയത്. ഒമാന്‍ മൂന്ന് റിവ്യൂകളും ഓസ്‌ട്രേലിയ ഒരു റിവ്യൂയും ആണ് എടുത്തത്. മത്സരം തുടങ്ങി മൂന്നാം പന്തില്‍ പ്രാക്ടിക്ക് അതാവലെയെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍.ബി.ഡബ്യൂ ആക്കുകയായിരുന്നു. പിന്നീട് 0.5, 11.6, 12.4 ഓവറുകളിലും ഒമാന്‍ വിജയകരമായി റിവ്യൂ എടുത്തു.
ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. ഒരു ടി-20 ഇന്നിങ്‌സില്‍ വിജയകരമായി നാല് ഡി.ആര്‍.എസ് എടുക്കുന്ന ആദ്യ മത്സരമായാണ് ഇത് മാറിയത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി 51 പന്തില്‍ 56 റണ്‍സ് നേടി ഡേവിഡ് വാര്‍ണറും 36 പന്തില്‍ പുറത്താവാതെ 67 നേടി മാര്‍കസ് സ്റ്റോണിസും നിര്‍ണായകമായി.