പാകിസ്ഥാനെ തകര്‍ത്തതോടെ മറ്റൊരു നേട്ടത്തില്‍ ഓസ്‌ട്രേലിയ
Sports News
പാകിസ്ഥാനെ തകര്‍ത്തതോടെ മറ്റൊരു നേട്ടത്തില്‍ ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th January 2024, 10:21 pm

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ വീണ്ടും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ഇതോടെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടക്കാനും ഓസ്‌ട്രേലിയക്ക് സാധ്യമായി. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ വമ്പന്‍ മുന്നേറ്റമാണ് ഓസ്‌ട്രേലിയ നടത്തിത്. 2023ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഏകദിന ലോകകപ്പും അവര്‍ സ്വന്തമാക്കിയിരുന്നു.

പാകിസ്ഥാനെതിരായുള്ള പരമ്പര തൂത്തുവാരിയതോടെ ആതിഥേയര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയായിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 1-1 ന് സമനില മാത്രം നേടിയതിനാലാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.

56.25 ശതമാനം പോയിന്റുമായാണ് ഓസ്‌ട്രേലിയ ഇന്ത്യയെ മറികടന്നത്. എന്നാല്‍ ഇന്ത്യക്ക് 54.16 ശതമാനം പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. അതേസമയം 36.66 ശതമാനം പോയിന്റുമായി പാക്കിസ്ഥാന്‍ ആറാം സ്ഥാനത്താണ് ഉള്ളത്.

ഓസ്‌ട്രേലിയക്ക് എതിരെയുള്ള അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 313 റണ്‍സാണ് എടുത്തത്. മുഹമ്മദ് റിസ്വാന്‍ 88 റണ്‍സും ആഘ സല്‍മാന്‍ 53 റണ്‍സും ആമര്‍ ജമാല്‍ 82 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 229 റണ്‍സിന് പുറത്തായിരുന്നു. ആമര്‍ ജമാലിന് ആറ് വിക്കറ്റുകളാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 115 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. ജോഷ് ഹേസലവുഡ്, നാഥന്‍ ലിയോണ്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇതോടെ നാലാം ദിവസം വാര്‍ണറും, മര്‍ന്നസ് ലബുഷാനും അര്‍ധ സെഞ്ച്വറി നേടിയതോടെ 25.5 ഓവറില്‍ ഓസ്‌ട്രേലിയ മൂന്ന് ടെസ്റ്റ് മത്സരവും തൂത്തുവാരുകയായിരുന്നു. ഓസീസ് സ്റ്റാര്‍ ഓ്പ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ അവസാന ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്.

Content Highlight: Australia tops the Test rankings