കാന്‍ബറ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദ്ദേശം ഓസ്ട്രേലിയ ചൊവ്വാഴ്ച പരിഗണിക്കും.
ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തണമെന്ന് ക്വീന്‍സ്ലാന്റ് സംസ്ഥാനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഓസ്ട്രേലിയയുടെ ദേശീയ സുരക്ഷാ സമിതി ചൊവ്വാഴ്ച യോഗം ചേരും.
കൊവിഡ് വ്യാപനത്തിന്റെ അപകടസാധ്യതകള്‍ പരിഗണിച്ച് ഇന്ത്യയില്‍ നിന്നും മറ്റ് റെഡ്-സോണ്‍ രാജ്യങ്ങളില്‍ നിന്നും തിരികെ വരുന്ന പൗരന്മാരുടെ എണ്ണം കുറയ്ക്കുമെന്ന് ഓസ്ട്രേലിയ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡ വിലക്കേര്‍പ്പെടുത്തിയിരുന്നു.
കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പാസഞ്ചര്‍ ഫ്ളൈറ്റുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. 30 ദിവസത്തേക്കാണ് വിലക്ക്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക