ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള അവസാന ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തി ടീം ഓസ്‌ട്രേലിയ. ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
255-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസീസ് ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും ബാറ്റിങ് മികവില്‍ കൂടുതല്‍ 362 റണ്‍സിലെത്തി. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഖവാജയും ഗ്രീനും 150, 95 എന്നിങ്ങനെ 177 റണ്‍സടിച്ചു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അനായാസം ജയിച്ച ഇന്ത്യ നാലാം ടെസ്റ്റ് കൈപ്പിടിയിലൊതുക്കി പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യം വെച്ചാണ് അഹമ്മദാബാദിലെത്തിയത്. എന്നാല്‍ രണ്ടാം ദിനത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ പാടുപെടുന്ന ഇന്ത്യയെയാണ് കാണാനാകുന്നത്.
ഖവാജ പ്രതിരോധിച്ച് നിന്നപ്പോള്‍ മറുവശത്ത് പേസര്‍മാരെ അടിച്ച് പറത്തി ഗ്രീന്‍ ഓസീസിന്റെ സമ്മര്‍ദം രമ്യതയിലാക്കി. ആദ്യ മണിക്കൂറില്‍ തന്നെ ഓസീസിനെ 300 കടത്തിയ ഖവാജയും ഗ്രീനും സ്പിന്നര്‍മാരെ തന്ത്രപരമായി നേരിട്ടതോടെ വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ വിയര്‍ക്കുകയായിരുന്നു.
4th Test, Day 2: Cameron Green slams maiden century in 143 balls. Australia 355/4 in 121.2 overs against India#INDvAUS#INDvsAUS
നാലാം മത്സരം കൂടി ജയിച്ച് 3 -1ന് പരമ്പര സ്വന്തമാക്കണമെന്നാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യതകളും ഈ മത്സരം നിര്‍ണയിക്കും. ഓസ്‌ട്രേലിയ ഇതിനകം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയിട്ടുണ്ട്.