| Wednesday, 4th December 2019, 8:56 am

അഭയാര്‍ത്ഥികള്‍ക്ക് ചികിത്സാസഹായം നല്‍കുന്ന നിയമം പിന്‍വലിച്ച് ആസ്‌ത്രേലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആസ്‌ത്രേലിയന്‍ തീരത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന നിയമം എടുത്തു കളഞ്ഞ് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍. മെഡിവാക് എന്ന പേരിലുള്ള ബില്ലാണ് പിന്‍വലിച്ചിരിക്കുന്നത്.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയമം എടുത്തു കളഞ്ഞതെന്നാണ് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അവകാശപ്പെടുന്നത്.
പാര്‍ലമെന്റില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബില്‍ പിന്‍വലിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരിയിലാണ് ആസ്‌ത്രേലിയയില്‍ മെഡിവിക് ബില്‍ നടപ്പിലാക്കുന്നത്. അനധികൃതമായി ആസ്‌ത്രേലിയന്‍ തീരത്തെത്തി തടവിലാക്കപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ ചികിത്സ സാധ്യമാക്കുന്ന നിയമമായിരുന്നു ഇത്.

ആസ്‌ത്രേലിയക്കു സമീപത്തുള്ള ദ്വീപായ മനുസ് ദ്വീപ്, നയ്‌റു എന്നിവിടങ്ങളിലെ തടവറകളിലാണ് അനധികൃത കുടിയേറ്റക്കാരെ തടവിലാക്കുക. 2013 മുതലാണ് ഇത്തരമൊരു നടപടി ആസ്‌ത്രേലിയ സ്വീകരിച്ചു വന്നത്.

തടവിലാക്കപ്പെടുന്ന അഭയാര്‍ഥികളുടെ നില ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എന്നും,വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മെഡിവിക് ബില്‍ നടപ്പായതോടെ ഇവിടെ നിന്നും 135 അഭയാര്‍ത്ഥികള്‍ക്ക് ആസ്‌ത്രേലിയയില്‍ ചികിത്സ ലഭിക്കുകയുണ്ടായിരുന്നു.

ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇതിനുമുമ്പും കുടിയേറ്റവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ഭരണാധികാരിയാണ്. 2018 ആഗസ്റ്റില്‍ അധികാരത്തിലേറിയ ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കുടിയേറ്റത്തിനെതിരെ സംസാരിച്ചിരുന്നു.സഖ്യസര്‍ക്കാരായി അധികാരത്തിലേറിയ മോറിസണിന്റെ ലിബറല്‍ പാര്‍ട്ടി വലതുപക്ഷ ചായവ് കാണിക്കുന്നു എന്ന ആക്ഷേപമുണ്ട്.
ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇതിനുമുമ്പും കുടിയേറ്റവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ഭരണാധികാരിയാണ്. 2018 ആഗസ്റ്റില്‍ അധികാരത്തിലേറിയ ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കുടിയേറ്റത്തിനെതിരെ സംസാരിച്ചിരുന്നു.സഖ്യസര്‍ക്കാരായി അധികാരത്തിലേറിയ മോറിസണിന്റെ ലിബറല്‍ പാര്‍ട്ടി വലതുപക്ഷ ചായവ് കാണിക്കുന്നു എന്ന ആക്ഷേപമുണ്ട്.ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇതിനുമുമ്പും കുടിയേറ്റവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ഭരണാധികാരിയാണ്. 2018 ആഗസ്റ്റില്‍ അധികാരത്തിലേറിയ ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കുടിയേറ്റത്തിനെതിരെ സംസാരിച്ചിരുന്നു.സഖ്യസര്‍ക്കാരായി അധികാരത്തിലേറിയ മോറിസണിന്റെ ലിബറല്‍ പാര്‍ട്ടി വലതുപക്ഷ ചായവ് കാണിക്കുന്നു എന്ന ആക്ഷേപമുണ്ട്.

We use cookies to give you the best possible experience. Learn more