സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കി ആസ്ട്രേലിയയും
World
സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കി ആസ്ട്രേലിയയും
എഡിറ്റര്‍
Thursday, 7th December 2017, 6:48 pm

കാന്‍ബറ: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കി ആസ്ട്രേലിയ. ഇതോടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ 26 ാമത്തെ രാജ്യമായിരിക്കുകയാണ് ആസ്ട്രേലിയ. ലോകത്തില്‍ ആദ്യമായി സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിച്ചത് നെതര്‍ലന്റായിരുന്നു. 2001 ലാണ് നെതര്‍ലന്റ് സ്വവര്‍ഗ വിവാഹ ബന്ധങ്ങളെ നിയമപരമാക്കിയത്.

സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിന് ബില്‍ അവസാന വോട്ട് തേടുന്നതിന് വേണ്ടി കൊണ്ടുവന്നപ്പോള്‍ പ്രധാനമന്ത്രി മാല്‍ക്കോം ടണ്‍ബുള്‍ പറഞ്ഞത് “ഇത് ആസ്ത്രേലിയയാണ്, മനോഹരവും വൈവിദ്ധ്യം നിറഞ്ഞതുമായ രാജ്യം. അതിനാല്‍ തന്നെ എല്ലാവരോടും ആദരവ്് കാണിക്കുന്നു. ഓരോ ആസ്ത്രേലിയക്കാരനെ സംബന്ധിച്ചും ഇതൊരു മഹത്തായ ദിവസമാണ്” എന്നായിരുന്നെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: സുഹൃത്തെ, അപ്പണി ചെയ്തത് കാറല്‍ മാര്‍ക്സായാലും അത് തെറ്റാണ്; മനുഷ്യത്വമില്ലായ്മയാണ്: എം സ്വരാജ്


വോട്ടെടുപ്പില്‍ വെല്ലുവിളികളൊന്നുമില്ലാതെ ആയിരുന്നു ബില്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടിയത്. ഭരണ പക്ഷത്ത് നിന്നും റൂസ്സല്‍ ബ്രോഡ്ബെന്റും കെയ്ത് പിറ്റും ഡേവിഡ് ലിറ്റില്‍പ്രൗഡും ബില്ലിനെ എതിര്‍ത്തു. കൂടാതെ സ്വതന്ത്രനായ ബോബ് കാട്ടറും ബില്ലിനെ എതിര്‍ത്തു.

ചരിത്രപരമായ നിയമനിര്‍മ്മാണത്തിന് കനത്ത പിന്തുണയാണ് സഭയില്‍ നിന്നും ലഭിച്ചത്. ഞാനും നിങ്ങളും നമ്മളും ആസ്ട്രേലിയക്കാരാണ് എന്ന പാട്ടുപാടിയാണ് ഗാലറിയിലിരുന്ന അതിഥികള്‍ മന്തിമാരെ വരവേറ്റത്. ഒരു മാസത്തിനകം ബില്‍ നിയമമായി പ്രാബല്യത്തല്‍ വരും