ടെസ്റ്റില്‍ ട്വിസ്റ്റ്; കങ്കാരുപ്പട ഇത് എന്തിനുള്ള പുറപ്പാടാ, ഇന്ത്യക്ക് മറ്റൊരു തിരിച്ചടി
Sports News
ടെസ്റ്റില്‍ ട്വിസ്റ്റ്; കങ്കാരുപ്പട ഇത് എന്തിനുള്ള പുറപ്പാടാ, ഇന്ത്യക്ക് മറ്റൊരു തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th May 2024, 2:06 pm

ഐ.സി.സി ടെസ്റ്റ് റാങ്കില്‍ ഇന്ത്യയെ വെട്ടി ഓസ്‌ട്രേലിയ ഒന്നാമത്. 30 മത്സരങ്ങളില്‍ നിന്ന് 3715 പോയിന്റാണ് ഓസീസ് പട നേടിയത്. 124 റേറ്റിങ് പോയിന്റ് സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ ഇന്ത്യയെ മറികടന്ന് ഒന്നാമത് എത്തിയത്.

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 26 മത്സരങ്ങളില്‍ നിന്ന് 3108 പോയിന്റാണ് സ്വന്തമാക്കിയത്. 120 റേറ്റിങ് പോയിന്റിലാണ് ഇന്ത്യ രണ്ടാമതായത്.

നിലവില്‍ മൂന്നാം സ്ഥാനത്ത് 30 മത്സരങ്ങളില്‍ നിന്ന് 3151 പോയിന്റും 105 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ടും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. റാങ്കിങ്ങില്‍ ഏറ്റവും അവസാനം അഫ്ഗാനിസ്ഥാനാണ് മൂന്ന് മത്സരത്തില്‍ നിന്ന് പോയിന്റ് ഒന്നും ടീമിന് ലഭിച്ചിട്ടില്ല.

2023 ഏകദിന ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യയെ മലര്‍ത്തിയടിച്ച് ഓസ്‌ട്രേലിയ കിരീടണിഞ്ഞിരുന്നു. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ടി-20 ലോകകപ്പിനാണ്.

ജൂണ്‍ ഒന്ന് മുതല്‍ 29 വരെ യു.എസ്.എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന 2024 ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ക്വാളിഫൈര്‍ ചെയ്ത ടീമുകള്‍. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലില്‍ പല രാജ്യത്തിലുമുള്ള താരങ്ങള്‍ നിരവധി ഫ്രാഞ്ചൈസികളില്‍ കളിക്കുന്നുണ്ട്.

എന്നാല്‍ പ്ലെയ് ഓഫ് ഘട്ടത്തില്‍ പല ഫ്രാഞ്ചൈസികള്‍ക്കും വമ്പന്‍ തിരിച്ചടിയാണ് സംബവിച്ചിരിക്കുന്നത്. ലോകകപ്പ് ടീമില്‍ ഇടംനേടിയ താരങ്ങള്‍ക്ക് തിരിച്ച് പോകേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

 

Content Highlight: Australia In First Position Of ICC Test Ranking