Sports News
ഓസീസ് സൂപ്പര്‍ താരത്തിന് പരിക്ക്; മുന്നിലുള്ള മൂന്ന് നിര്‍ണായക പരമ്പരയില്‍ ആശങ്ക!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 24, 12:05 pm
Saturday, 24th August 2024, 5:35 pm

സ്‌കോട്‌ലാന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. സെപ്റ്റംബര്‍ നാലിന് ദി ഗ്രേഞ്ച് ക്ലബ്ബിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം സെപ്റ്റംബര്‍ ആറിനും മൂന്നാം മത്സരം ഏഴിനും അതേ വേദിയിലാണ് നടക്കുന്നത്.

എന്നാല്‍ മത്സരത്തിന് മുമ്പേ ഓസീസ് സൂപ്പര്‍ താരം ജോഷ് ഹെസല്‍ വുഡിന് പരിക്ക് പറ്റിയിരിക്കുകയാണ്. നെറ്റ് സെഷനില്‍ കാലിന് പരിക്ക് പറ്റിയ താരത്തെ സ്‌കോട്‌ലാന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ടെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്.

ഇതോടെ ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന പരമ്പരയിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലും ഹേസല്‍ വുഡ് ഉണ്ടാകുമോ എന്നത് ആശങ്കയിലാണ്. നേരത്തെ ഓസീസിന്റെ സ്‌പെന്‍സര്‍ ജോണ്‍സനും പരിക്കിന്റെ പിടിയിലായപ്പോള്‍ ഷോണ്‍ ആബട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സ്‌കോട്‌ലാന്‍ഡിനെതിരായ ഓസ്ട്രേലിയയുടെ പുതുക്കിയ സ്‌ക്വാഡ്:

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ ആബൊട്ട്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, കൂപ്പര്‍ കൊണോലി, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), റൈലി മെറിഡിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ

സ്‌കോട്‌ലാന്‍ഡ് സ്‌ക്വാഡ്: ജോര്‍ജ് മുന്‍സെയ്, മൈക്കല്‍ ജോണ്‍സ്, ഒലി ഹാരിസ്, റിച്ചി ബെറിങ്ടണ്‍ (ക്യാപ്റ്റന്‍), ബ്രണ്ടന്‍ മക്മുള്ളന്‍, ജാസ്പര്‍ ജോണ്‍ ഡേവിഡ്‌സണ്‍, നൈത്തല്‍ ലീസ്‌ക്, ചാര്‍ളി ടീര്‍ ( വിക്കറ്റ് കീപ്പര്‍), മാത്യു ക്രോസ് (വിക്കറ്റ് കീപ്പര്‍), ബ്രാഡ്‌ലി ക്യൂരി, ബ്രാഡ് വീല്‍, ചാര്‍ളി കാസല്‍, ക്രിസ് ഗ്രീവ്‌സ്, ക്രിസ് സോള്‍, ജാക് ജാര്‍വിസ്, മാര്‍ക്ക് വാട്ട്, സഫിയാന്‍ ഷരിഫ്‌

 

Content Highlight: Australia In Big Setback In Upcoming Two Series