| Thursday, 2nd January 2025, 10:51 am

ഇന്ത്യയ്ക്ക് പുറകെ ഓസീസിനും പണി കിട്ടി; നിര്‍ണായക ടെസ്റ്റില്‍ സൂപ്പര്‍ താരത്തെ ഒഴിവാക്കി!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ 184 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇനി പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍വെച്ചാണ് നിര്‍ണായക മത്സരം നടക്കുക. നിലവില്‍ 2-1ന് ഓസ്‌ട്രേലിയയാണ് പരമ്പരയില്‍ മുന്നില്‍.

സിഡ്‌നിയില്‍ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് പരിക്ക് കാരണം കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയ്ക്കും പണി കിട്ടിയിരിക്കുകയാണ്. അവസാന അങ്കത്തില്‍ ഇറങ്ങുമ്പോള്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷിനെ ഒഴിവാക്കിയിരിക്കുകയാണ്.

മെല്‍ബണില്‍ നടന്ന മത്സരത്തില്‍ പേസര്‍ക്ക് പരിക്ക് പറ്റിയതുകൊണ്ടാണ് താരത്തെ പുറത്താക്കിയത്. വാരിയെല്ലിന് വേദന അനുഭവപ്പെട്ടതിന് പിന്നാലെ താരം സ്‌കാനിങ്ങിന് വിധേയനായിരുന്നു. മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്ററാണ് ടീമില്‍ ഇടം നേടിയത്.

മെല്‍ണില്‍ നടന്ന മത്സരത്തില്‍ വെറും 13 ഓവര്‍ മാത്രമാണ് മാര്‍ഷ് എറിഞ്ഞത്. മാത്രമല്ല താരത്തിന് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 46 മത്സരത്തില്‍ നിന്ന് 2083 റണ്‍സും 181 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. മാത്രമല്ല 51 വിക്കറ്റും 5/46 മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.

മാര്‍ഷിന് പകരം ഇറങ്ങുന്ന ബ്യൂ വെബ്സ്റ്ററിന് തന്റെ ആദ്യ ഇന്റര്‍നാഷണല്‍ മത്സരത്തിന് അരങ്ങേറ്റം നടത്താനുള്ള അവസരവും ലഭിച്ചിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ 93 മത്സരത്തില്‍ നിന്ന് 5297 റണ്‍സാണ് താരം നേടിയത്. 148 വിക്കറ്റും താരത്തിനുണ്ട്.

Content Highlight: Australia Have Big Setback In Final Test In BGT

We use cookies to give you the best possible experience. Learn more