|

സെമിയിലെത്തിയിട്ടും ഓസ്‌ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടി!

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഓസ്‌ട്രേലിയ ബി-ഗ്രൂപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റായിരിക്കുകയാണ്. മത്സരത്തില്‍ ഓരോ പോയിന്റ് വീതമാണ് ഇരുവരും നേടിയത്.

സെമി ഫൈനലില്‍ യോഗ്യത നേടിയെങ്കിലും വമ്പന്‍ തിരിച്ചടിയാണ് ഓസ്‌ട്രേലിയയ്ക്ക് നേരിടേണ്ടി വന്നത്. ടീമിന്റെ ഓപ്പണര്‍ മാറ്റ് ഷോട്ടിന് പരിക്ക് പറ്റിയിരിക്കുകയാണ്. 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 20 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഗ്രൗണ്ടില്‍ ഷോട്ട് മുടന്തി നടക്കുന്നത് വ്യക്തമായിരുന്നു. മത്സരത്തിന് ശേഷം ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് സെമി ഫൈനലില്‍ ഷോട്ട് കളിക്കില്ലെന്ന് വെളിപ്പെടുത്തിയത്. ഇതോടെ നിര്‍ണായക മത്സരത്തില്‍ ഷോട്ടിന് പകരം ജാക് ഫ്രേസര്‍ മഗര്‍ക്കാണ് ടീമില്‍ ഇടം നേടിയത്.

‘അവന്‍ ബുദ്ധിമുട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു, ഇന്ന് രാത്രി അവന്‍ അത്ര നന്നായി നീങ്ങുന്നില്ലെന്ന് ഞങ്ങള്‍ കണ്ടു, മത്സരങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് സുഖം പ്രാപിക്കാന്‍ വളരെ പെട്ടെന്ന് കഴിയുമെന്ന് ഞാന്‍ കരുതുന്നു,’ ഷോട്ടിന്റെ പരിക്കിനെക്കുറിച്ച് സ്മിത്ത് പറഞ്ഞു.

ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ വിരമിക്കലിന് ശേഷം നിലവില്‍ ഓസ്‌ട്രേലിയയ്ക്ക് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നീ സൂപ്പര്‍ താരങ്ങളെ പരിക്ക് മൂലം നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ മാത്യു ഷോട്ടിന്റെ പരിക്കും ഓസീസിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

Content Highlight: Australia Have Big Setback In Champions Trophy Again

Latest Stories