| Monday, 8th October 2012, 12:47 am

വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഓസിസ് കിരീടം നിലനിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ട്വന്റി-20 വനിതാ ലോകകിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തി. നാല് റണ്‍സിന് മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്. കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടന്നത്.[]

ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓസ്‌ട്രേലിയ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണെടുത്തത്. ജെസ് കാമറോണ്‍ (34 പന്തില്‍ 45), അലീസ ഹീലി (26), മെഗ് ലാനിങ് (25), ഇന്ത്യന്‍ വംശജയായ ലിസ സ്തലേക്കര്‍ (23 നോട്ടൗട്ട്) എന്നിവര്‍ മികവ് കാട്ടി.

ഇംഗ്ലണ്ടിന് 20 ഓവറില്‍ ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജെസ് ജോനാസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, സ്തലേക്കറും ജൂലി ഹണ്ടറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
28 റണ്‍ എടുത്ത ചാര്‍ലോട്ട് എഡ്വവേര്‍ഡാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍.

ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ച പ്രകടനം പുറത്തെടുത്ത ജെസ് കാമറൂണാണ് കളിയിലെ കേമി. പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് എഡ്വവേര്‍ഡാണ് ടൂര്‍ണമെന്റിലെ താരം.

We use cookies to give you the best possible experience. Learn more