ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയന്‍ കുതിപ്പ്; ഷോണ്‍ മാര്‍ഷിനെ വീഴ്ത്തി ഹര്‍ഭജന്‍!
Sports News
ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയന്‍ കുതിപ്പ്; ഷോണ്‍ മാര്‍ഷിനെ വീഴ്ത്തി ഹര്‍ഭജന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th July 2024, 10:38 pm

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ ചാമ്പ്യന്‍സ് ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. നോര്‍താംടണ്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ ആരോണ്‍ ഫിഞ്ചിനെ വീഴ്ത്തിയാണ് ഇന്ത്യ തുടങ്ങിയത്. അനുരീത് സിങ്ങിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു താരം. 10 പന്തില്‍ ഒരു ഫോര്‍ അടക്കം 7 റണ്‍സ് ആയിരുന്നു താരത്തിന് നേടാന്‍ സാധിച്ചത്.

ശേഷം 17 റണ്‍സ് നേടിയ ബെന്‍ ഡങ്കിനെ ധവാല്‍ കുല്‍കര്‍ണി അനുരീതിന്റെ കയ്യിലെത്തിച്ച് തിരിച്ചയച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ഓപ്പണര്‍ ഷോണ്‍ മാഷിനെ ഹര്‍ഭജന്‍ സിങ്ങിന്റെ തകര്‍പ്പന്‍ പന്തില്‍ പുറത്താക്കിയതോടെ വലിയ ബ്രേക്ക്ത്രു ആണ് ഇന്ത്യ നേടിയത്. 27 പന്തില്‍ ഒരു സിക്‌സും 7 ഫോറും ഉള്‍പ്പെടെ 41 റണ്‍സ് ആയിരുന്നു താരം നേടിയത്. 151.85 എന്ന തകര്‍പ്പന്‍ എക്കണോമിയില്‍ ആണ് താരം ബാറ്റ് വീശിയത്.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് ആണ് ഓസ്‌ട്രേലിയ നേടിയത്. കല്ലം ഫെര്‍ഗൂസന്‍ 13 പന്തില്‍ 16 റണ്‍സും ഡാനിയേല്‍ ക്രിസ്ത്യന്‍ എട്ടു പന്തില്‍ 14 റണ്‍സും നേടി ക്രീസില്‍ തുടരുന്നുണ്ട്.

ഇന്ത്യ ചാമ്പ്യന്‍സ് പ്ലെയിങ് ഇലവന്‍: റോബിന്‍ ഉത്തപ്പ(വിക്കറ്റ് കീപ്പര്‍), അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, യുവരാജ് സിങ് (ക്യാപ്റ്റന്‍), ഇര്‍ഫാന്‍ പത്താം പവന്‍ നെഗി, ഹര്‍ഭജന്‍ സിങ്, അനുരീത് സിങ്, ധവാന്‍ കുല്‍ക്കര്‍ണി, ആര്‍.പി. സിങ്, രാഹുല്‍ ശര്‍മ

ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് പ്ലെയിങ് ഇലവന്‍: ഷോണ്‍ മാര്‍ഷ്, ആരോണ്‍ ഫിഞ്ച്, ബെന്‍ ഡങ്ക്, കല്ലം ഫെര്‍ഗൂസന്‍, ബെന്‍ കട്ടിങ്, ഡാനിയല്‍ ക്രിസ്ത്യന്‍, ടിം പൈന്‍(കീപ്പര്‍), നാഥന്‍ കള്‍ട്ടറിനെയില്‍, ബെന്‍ ലോഹ്ലിന്‍, ബ്രെറ്റ് ലീ (ക്യാപ്റ്റന്‍), പീറ്റര്‍ സിഡില്‍

 

Content Highlight: Australia Champions Against India Champions 2024 Update